ENTERTAINMENT

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ; മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം, ഒരുങ്ങുന്നത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ

കൊച്ചിയിൽ നടന്ന പൂജ ചടങ്ങിൽ മമ്മൂട്ടി, ഗൗതം മേനോൻ എന്നിവർക്കൊപ്പം ഗോകുൽ സുരേഷ്, ലെന, രമേശ് പിഷാരടി തുടങ്ങിയവരും പങ്കെടുത്തു

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ ഗൗതംമേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രം കൊച്ചിയിൽ ആരംഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ചിത്രം നിർമിക്കുന്നതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

കൊച്ചിയിൽ നടന്ന പൂജ ചടങ്ങിൽ മമ്മൂട്ടി, ഗൗതം മേനോൻ എന്നിവർക്കൊപ്പം ഗോകുൽ സുരേഷ്, ലെന, രമേശ് പിഷാരടി തുടങ്ങിയവരും പങ്കെടുത്തു. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് രമേശ് പിഷാരടിയും ലെനയും ചേർന്ന് നിർവഹിച്ചു.

ഗോകുൽ സുരേഷ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്നതാണ് ചിത്രം. കൊച്ചിയിലെ 12 ദിവസത്തെ ഷൂട്ടിന് ശേഷം മൂന്നാർ, വാഗമൺ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടക്കു .

എബിസിഡി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സൂരജും നീരജുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ മമ്മൂട്ടിയും ഗൗതം മേനോനും ബസൂക്കയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം