ENTERTAINMENT

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; രണ്ടിടത്തും ഫൈനൽ റൗണ്ടിൽ മമ്മൂട്ടി, ചരിത്രനേട്ടം അരികെ?

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോൾ അപൂർവ നേട്ടത്തിനരികെ നടൻ മമ്മൂട്ടി. രണ്ട് പുരസ്‌കാരങ്ങളിലും ഫൈനൽ റൗണ്ടിൽ എത്തുന്നതോടെയാണ് മമ്മൂട്ടി അപൂർവ നേട്ടം സ്വന്തമാക്കുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടിടത്തും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരേദിവസം മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന താരമെന്ന അപൂർവ നേട്ടമാണ് മമ്മൂട്ടിക്ക് ലഭിക്കുക.

ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉച്ചയ്ക്ക് 12നു നടക്കും.

കാതൽ, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. ആടുജീവിതത്തിൽ പ്രകടനത്തിൽ പൃഥ്വിരാജാണ് എതിരാളി. ഇരുവരും കടുത്ത മത്സരമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങൾ മികച്ച ചിത്രത്തിനാണ് മത്സരിക്കുന്നുണ്ട്. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരവിഭാഗത്തിലുണ്ട്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരി​ഗണിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2022 ലെ ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മാറ്റുരയ്ക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനത്തിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും തമ്മിലാണ് മത്സരം.

കഴിഞ്ഞ വർഷം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്