ENTERTAINMENT

മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രവുമായി വൈശാഖും മിഥുൻ മാനുവലും; ഒരുങ്ങുന്നത് ജയസൂര്യയെ വച്ച് പ്രഖ്യാപിച്ച ടർബോ പീറ്ററോ?

ടര്‍ബോയുടെ ചിത്രീകരണം വിജയദശമി ദിനത്തില്‍ ആരംഭിച്ചു

വെബ് ഡെസ്ക്

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാം ചിത്രം ടര്‍ബോ ഒരുങ്ങുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

ആക്ഷന്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നതോടെ മറ്റൊരു ചോദ്യമാണ് ആരാധകര്‍ ഉയർത്തുന്നത്. നേരത്തെ മിഥുന്‍ മാനുവല്‍ ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ടര്‍ബോ പീറ്ററാണോ ഇതെന്നാണ് ആ ചോദ്യം.

ആട് 2 വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് - ജയസൂര്യ ചിത്രമെന്ന രീതിയിലായിരുന്നു ടര്‍ബോ പീറ്റര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിനെക്കുറിച്ച് വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല.

മുമ്പ് വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും കോട്ടയം അച്ചായനായി എത്തുമെന്നും അടിപിടി ജോസ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാതല്‍, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. മോണ്‍സ്റ്ററിനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ടര്‍ബോയുടെ ചിത്രീകരണം വിജയദശമി ദിനത്തില്‍ ആരംഭിക്കും.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവേല്‍, കോ-ഡയറക്ടര്‍ ഷാജി പാടൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, കോസ്റ്റ്യൂം ഡിസൈനര്‍ സെല്‍വിന്‍ ജെ, അഭിജിത്ത്.

മേക്കപ്പ് റഷീദ് അഹമ്മദ്, ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്‍ കൃഷ്ണന്‍.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം