ENTERTAINMENT

ഒരുപിടിയും തരാത്ത 'ഭ്രമയുഗം'; ഇത്തവണ അമാൽഡ ലിസ്, ഞെട്ടിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഭ്രമയുഗം' സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പുതുവത്സരം പിറന്നതിന് പിന്നാലെ നാല് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്.

പുതുവത്സരം തുടങ്ങിയത് മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററുമായിട്ടാണെങ്കിൽ പിന്നീട് ചിത്രത്തിലെ മറ്റു താരങ്ങളുടെ പോസ്റ്ററുകളും റിലീസ് ആയി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന അമാൽഡ ലിസിന്റെ പോസ്റ്ററാണ് പുതുതായി പുറത്തിറങ്ങിയത്.

അരമണിയും അഴിച്ചിട്ട മുടികളുമായി യക്ഷിയെ ഓർമിപ്പിക്കുന്ന ലുക്കിലാണ് അമാൽഡയുടെ പോസ്റ്റർ എത്തിയിരിക്കുന്നത്. നേരത്തെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.

ദേഹത്ത് ചോരയൊലിപ്പിക്കുന്ന നിലയിലുള്ള പോസ്റ്റാറാണ് സിദ്ധാർത്ഥ് ഭരതന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. 'ഭൂതകാലം' എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറർ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്‌റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും