ENTERTAINMENT

അടിയുടെ ഇടിയുടെ പൊടിപൂരം, ഹൈപ്പ് ഒറ്റയടിക്ക് കൂട്ടി ടർബോ ട്രെയ്‌ലർ; വരുന്നത് മരണമാസ് ഐറ്റം

എന്റർടെയ്ൻമെന്റ് ഡെസ്ക്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ടർബോ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്.

ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിവിധ ഫൈറ്റ് സ്വീക്വൻസുകൾ ഇരട്ടി മാസാണ് നൽകുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ടർബോയുടെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ പ്ലോട്ട് ടിക്കറ്റ് ബുക്കിങ് സൈറ്റായ 'ബുക്ക് മൈ ഷോ'യിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ജീപ്പ് ഡ്രൈവറായ ജോസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സുഹൃത്തിന് നേരിടുന്ന ചതിയും ജോസ് വിഷയത്തിൽ ഇടപെടുന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് ബുക്ക് മൈ ഷോയിൽ പറയുന്നത്.

നേരത്തെ ജൂൺ 13ന് പ്രഖ്യാപിച്ച ടർബോയുടെ റിലീസ് പിന്നീട് മെയ് മാസത്തിലേക്ക് മാറ്റിയിരുന്നു. കന്നഡ നടൻ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ ഉണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്,

മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും