ENTERTAINMENT

കേക്കുമായി മമ്മൂട്ടിയെത്തി; ടർബോ ലൊക്കേഷനിൽ പുതുവത്സരം ആഘോഷിച്ച് രാജ് ബി ഷെട്ടിയും അണിയറപ്രവർത്തകരും

മമ്മൂട്ടി നായകനാവുന്ന ചിത്രം മിഥുൻ മാനുവൽ തോമസിന്റെ ബാനറിൽ വൈശാഖ് ആണ് സംവിധാനം ചെയ്യുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

2024 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ടർബോ. മമ്മൂട്ടി നായകനാവുന്ന ചിത്രം മിഥുൻ മാനുവൽ തോമസിന്റെ ബാനറിൽ വൈശാഖ് ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ടർബോ'യുടെ ലൊക്കേഷനിലായിരുന്നു ഇത്തവണ മമ്മൂട്ടിയുടെ ന്യൂയർ ആഘോഷം. ലൊക്കേഷനിൽ കേക്കുമായി എത്തിയ മമ്മൂട്ടി അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമിട്ടു.

കന്നട താരം രാജ് ബി ഷെട്ടിയടക്കമുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'കണ്ണൂർ സ്‌ക്വാഡ്'ന്റെയും 'കാതൽ ദി കോർ'ന്റെയും വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന 'ടർബോ' വൈശാഖാണ് സംവിധാനം ചെയ്യുന്നത്.

ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടർബോയുടെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ