ENTERTAINMENT

മമ്മൂട്ടിയുടെ കഥാപാത്രത്തിന് പുഞ്ചമൺ പോറ്റിയുമായി ബന്ധമില്ല, കഥ ഭാവനയിലുണ്ടായത്; ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ

നേരത്തെ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി കോട്ടയത്തെ പഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗത്തിനെതിരെ വന്ന ആരോപണങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ രാഹുൽ സദാശിവൻ. പടത്തിലെ കഥാപാത്രമായ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി ബന്ധമൊന്നുമില്ലെന്നും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ഭ്രമയുഗത്തിലേതെന്നും രാഹുൽ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു പേരായിരുന്നു കുഞ്ചമൺ, പുഞ്ചമൺ എന്നിവയെല്ലാം അത്തരത്തിൽ ഉപയോഗിച്ച പേരാണിതെന്നും രാഹുൽ വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി കോട്ടയത്തെ പഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു.

കോട്ടയം സ്വദേശി പി എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്നാണ് ഗോപിയുടെ വാദം.

ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്. കുഞ്ചമൺ പോറ്റി എന്നാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മലയാളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 15 നാണ് തീയേറ്ററുകളിൽ എത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. വെെനോട്ട് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.

പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്. കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കടമറ്റത്ത് കത്തനാരുടെ സുഹൃത്തായ പഞ്ചമൺ പോറ്റിയെ കുറിച്ച് പരാമർശമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ