ENTERTAINMENT

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ

വെബ് ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രിസ്റ്റഫറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒൻപതിന് ചിത്രം തീയേറ്ററുകളിലെത്തും. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബ്രൗൺ ഷർട്ടിൽ സീരിയസ് ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തോട് കൂടിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം നിർമിക്കുന്നത് ആർ ഡി ഇല്യൂമിനേഷന്‍സ് എൽഎൽപി ആണ്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. നേരത്തെ പുറത്തു വന്ന വില്ലൻ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലേക്കുള്ള വിനയ് റായിയുടെ അരങ്ങേറ്റം കൂടിയാണ് ചിത്രം. ദിലീഷ് പോത്തൻ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഫെബ്രുവരി 9ന് റീ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം സ്ഫടികവുമായായിരിക്കും ക്രിസ്റ്റഫർ ഏറ്റുമുട്ടുക.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി