സിനിമ മണിപ്പൂരിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്താനുളള മാധ്യമമെന്ന് റോമി മെയ്റ്റി. 2021ൽ റോമി മെയ്റ്റി സംവിധാനം ചെയ്ത ഐഖോയിഗി യം (ഔവർ ഹോം) മണിപ്പൂർ സ്റ്റേറ്റ് അവാർഡിൽ 5 പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ആഗോളവത്ക്കരണത്തിന്റെ പ്രശ്നങ്ങൾ ലോകത്ത് എല്ലായിടങ്ങളിലും നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുളള വികസനങ്ങളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു.
22-ാമത് മുംബൈ ഫിലിം ഫെസ്റ്റിവലിലും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഈ ചിത്രം. മണിപ്പൂർ താഴ്‌വരയിലെ ലോക്തക് പട് തടാകത്തിലെ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുകയാണ് ഔവർ ഹോമിലൂടെ സംവിധായകൻ റോമി മെയ്റ്റി ചെയ്തിരിക്കുന്നത്. 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്.