ENTERTAINMENT

മണിരത്‌നം ചിത്രം 'പൊന്നിയിൻ സെൽവൻ 2' ഒടിടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ ഒടിടിയിൽ ലഭ്യമാകും

എന്റർടെയ്ൻമെന്റ് ഡെസ്ക്

മണിരത്‌നം മാജിക്കിൽ പിറന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. മണിരത്നത്തിന്റെ 67-ാം ജന്മദിനമായ ഇന്ന് തന്നെയാണ് അദ്ദേഹത്തിന്റെ സ്വപ്‍ന ചിത്രം ഡിജിറ്റൽ പ്രീമിയർ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ പ്രൈമിൽ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ ഒടിടിയിൽ ലഭ്യമാകും.

കൽക്കി കൃഷ്ണമൂർത്തി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവന്റെ രണ്ടുഭാഗവും അണിയിച്ചൊരുക്കിയിരിക്കുന്നത്. 1955ൽ പുറത്തിറങ്ങിയ നോവലിൽ ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ശരത് കുമാർ, പ്രഭു, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, പാർഥിബൻ, ലാൽ, റഹ്മാൻ, കിഷോർ, മോഹൻ രാമൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് 'പൊന്നിയിൻ സെൽവനി'ൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ രാജാക്കന്മാരിലൊരാളായ അരുൾമൊഴി വർമന്റെ (ജയം രവി) ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. ഏപ്രിൽ 28നാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറിയത്.

നേരത്തെ ചിത്രം റെൻറ് ചെയ്ത് കാണാൻ ആമസോൺ പ്രൈം വീഡിയോ അവസരം നൽകിയിരുന്നു. ഇപ്പോൾ എല്ലാ സബ്സ്ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരമുണ്ട്. അതായത്, ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ സിനിമ പ്രേമികൾക്ക് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിലൂടെ ആസ്വദിക്കാം. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമാണം.'പൊന്നിയിൻ സെൽവൻ' ആദ്യഭാഗം 2022 സെപ്റ്റംബർ 22-നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ ഭാഗവും ആമസോൺ പ്രൈമിൽ ലഭ്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ