ENTERTAINMENT

മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; ആര്യയും ഗൗതം കാര്‍ത്തിക്കും നായകൻമാർ

മഞ്ജു വാര്യർ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

തുനിവിന് ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനുമൊപ്പമാണ് മൂന്നാംവട്ടം താരം തമിഴിലെത്തുന്നത്. എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന് മിസ്റ്റർ എക്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും

എഫ് ഐ ആർ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം മാത്രമേ തീയേറ്ററുകളിലെത്തൂ.

ധനുഷിനൊപ്പം അസുരനിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യർ, അജിത്തിനൊപ്പമെത്തിയ തുനിവിലാണ് ഒടുവിൽ അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. ആക്ഷൻ പാക്ട് സിനിമയിലെ കൺമണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

കാദർ ബാഷ എന്ദ്ര മുത്തുരാമലിംഗമാണ് ആര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പത്തുതലയും ആഗസ്റ്റ് 16, 1947 മാണ് ഗൗതം കാര്‍ത്തിക്കിന്റെ അടുത്തിടെ റിലീസായ ചിത്രങ്ങൾ

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം