ENTERTAINMENT

''റൈഡിങ് ബൂട്ടുകളുടെ കുറവുണ്ട് റൈഡര്‍മാര്‍ ക്ഷമിക്കണം'', മഞ്ജു വാര്യര്‍ ഓണ്‍ ട്രിപ് മോഡ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബിഎംഡബ്ല്യൂ ബൈക്കില്‍ സോളോ യാത്ര, ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍. 'നിങ്ങളിത് നേടിയിരിക്കുന്നു പെണ്‍കുട്ടി' എന്ന കുറിപ്പോടെ മഞ്ജു തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വന്‍ സ്വീകരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

റൈഡിങ് കോസ്റ്റ്യൂമിലാണ് ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍. എന്നാല്‍ തനിക്ക് റൈഡിങ് ബുട്ട് ലഭിച്ചില്ലെന്നും മഞ്ജു കുറിപ്പില്‍ പറയുന്നു. റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്, റൈഡര്‍മാര്‍ ക്ഷമിക്കണം എന്നാണ് പരാമര്‍ശം. തമിഴ്‌ സൂപ്പര്‍ താരം അജിത്തിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

നേരത്തെ, അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയതിന്റെ ചിത്രങ്ങളും മഞ്ജുവാര്യര്‍ പങ്കുവച്ചിരുന്നു. ഇതിന് ശേഷമാണ് ബൈക്ക് യാത്രകളെ കുറിച്ചും, സോളോ ട്രിപ്പുകളെ കുറിച്ചുമുള്ള സ്വപ്നങ്ങളെ കുറിച്ച് താരം സംസാരിച്ച് തുടങ്ങിയത്. പിന്നാലെ ടു വീലര്‍ ലൈസന്‍സും ബി എം ഡബ്ല്യൂആര്‍ 1250 ജി എസ് ബൈക്കും മഞ്ജു സ്വന്തമാക്കിയിരുന്നു. അടുത്തിടെയായി നടന്‍ സൗബിനൊപ്പം താരം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

മഞ്ജുവിന്റെ ജീവിതം നിരവധിയാളുകള്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം. ''നിങ്ങള്‍ ഒരു പോരാളിയാണ്. നിങ്ങള്‍ ഒരു പ്രചോദനമാണ്'' എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ചും അടുത്ത കാലത്തായി മഞ്ജു വാര്യര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. താജ് മഹലിന് അരികില്‍ നിന്നൊരു ചിത്രവും നേരത്തെ മഞ്ജു പങ്കു വച്ചിരുന്നു. വലിയ ലോകം വളരെ കുറച്ച സമയം എന്നായിരുന്നു മഞ്ജു ആ ചിത്രത്തിനു നല്‍കിയ കാപ്ഷന്‍.

ബെക്കിനു പുറമേ കാറുകളോടും മഞ്ജുവിന് പ്രിയമുണ്ട്. മിനി കൂപ്പര്‍, റേഞ്ച് റോവര്‍. എന്നീ കാറുകളും മഞ്ജുവിന്റ പക്കലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഫോര്‍ വീലര്‍ ലൈസന്‍സ് ലഭിച്ചെങ്കിലും വളരെ വൈകിയാണ് മഞ്ജു കാര്‍ ഓടിച്ചു തുടങ്ങിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. വാഹനം ഓടിക്കാന്‍ അറിഞ്ഞിട്ടും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്ക് ഇറക്കുമായിരുന്നില്ലെന്നാണ് താരം പറഞ്ഞത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?