ENTERTAINMENT

'ഗുണ കേവ് അല്ല, ചെകുത്താന്റെ അടുക്കള'; മഞ്ഞൂമേൽ ബേയ്‌സ് ഒരുങ്ങുന്നത് സർവൈവൽ ത്രില്ലറായി, ട്രെയ്‌ലർ പുറത്ത്

സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജാനെ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം മഞ്ഞൂമൽ ബോയ്‌സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. നേരത്തെ ജാനെ മൻ പോലെ ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കും മഞ്ഞൂമൽ ബോയ്‌സ് എന്ന് ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പറഞ്ഞിരുന്നു.

ഗുണ സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ പറയുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടൻ സലിംകുമാറിന്റെ മകൻ ചന്ദുവും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ വിവേക് ഹർഷൻ, മ്യൂസിക്ക് & ബിജിഎം സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ മഹ്‌സർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ.

ആക്ഷൻ ഡയറക്ടർ വിക്രം ദഹിയ, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്‌സ് ഫസൽ എ. ബക്കർ, ഷിജിൻ ഹട്ടൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിങ് ഡയറക്ടർ ഗണപതി, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, പിആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി