ENTERTAINMENT

മഞ്ഞുമ്മൽ ബോയ്‌സ് 22ന് തന്നെ, വിട്ടുനിൽക്കുന്ന തീയേറ്ററുകളുമായി സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന

ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നാണ് തീരുമാനമെന്നും സംഘടനകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരളത്തിൽ പുതിയ റിലീസുകൾ അനുവദിക്കില്ലെന്ന തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തീരുമാനം തള്ളി നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ. ചിത്രങ്ങൾ നിലവിൽ നിശ്ചയിച്ച തിയതികളിൽ തന്നെ നടക്കുമെന്ന് ഇരുസംഘടനകളും സംയുക്തമായി പുറത്തിറക്കിയ പ്ര്‌സ്താവനയിൽ പറഞ്ഞു.

22 ന് റിലീസ് പ്രഖ്യാപിച്ച ശ്രീഗോകുലം മൂവീസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' അന്ന് തന്നെ പ്രദർശനത്തിനെത്തും. മറ്റു ചിത്രങ്ങൾ തീരുമാനിച്ച അതേ തീയതികളിലും പ്രദർശനത്തിനെത്തുമെന്നും സംഘടനകൾ അറിയിച്ചു.

സംഘടനകളോട് ഊഷ്മളബന്ധം പുലർത്തുന്ന കേരളത്തിലെ തിയേറ്ററുകൾ ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് കരാറിലേർപ്പെട്ടുകൊണ്ട് അറിയിച്ചിട്ടുണ്ടെന്നും ഈ തീയേറ്ററുകളുമായി തുടർന്നും സഹകരിക്കുമെന്നും സംഘടനകൾ അറിയിച്ചു.

ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നാണ് തീരുമാനമെന്നും സംഘടനകൾ വ്യക്തമാക്കി. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് ഫെബ്രുവരി 22 മുതൽ പുതിയ റിലീസുകൾ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്ത് അതിവേഗം ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റർ ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം തീയേറ്ററുകളിൽ പുതിയ റിലീസ് അനുവദിക്കില്ലെന്ന ഫിയോക്കിന്റെ നിലപാടിനൊപ്പം ചേരണോ വേണ്ടയോയെന്നത് ജനറൽ ബോഡി യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ ലിബർട്ടി ബഷീർ ദ ഫോർത്തിനോട് പറഞ്ഞു. അടിയന്തര ജനറൽ ബോഡി യോഗം ചേരുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നതെഎന്നും ലിബർട്ടി ബഷീർ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ