ENTERTAINMENT

മാരി-ധ്രുവ് ചിത്രം പ്രഖ്യാപിച്ചു; അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുക മാര്‍ച്ച് 15ന്

തന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നുവെന്നാണ് മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകന്‍ മാരി സെല്‍വരാജിനോടൊപ്പം ചേരുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അക്കാര്യത്തില്‍ സ്ഥിരീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന മാരി സെല്‍വരാജ് ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

തന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നുവെന്നാണ് മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചത്. പാ രഞ്ജിത്ത്, നീലം സ്റ്റുഡിയോസ്, അപ്പ്‌ളോസ് സോഷ്യല്‍, തന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും മാരി സെല്‍വരാജ് കുറിക്കുന്നു.

മാരി സെല്‍വരാജിന്റെ ഇതിഹാസ സ്പോര്‍ട്സ് നാടകത്തിനായി നീലം സ്റ്റുഡിയോസും ചേര്‍ന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് വിധേയമായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരിക്കും. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം 'ആദിത്യ വര്‍മ്മ', 'മഹാന്‍' എന്നിവയ്ക്ക് ശേഷമുള്ള ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മാര്‍ച്ച് 15ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ