സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ വിമര്‍ശനവുമായി നടി സ്നേഹ ശ്രീകുമാര്‍. മികച്ച സീരിയലുകള്‍ ഇല്ലെന്നാണ് ജൂറി പറയുന്നത്. കോമഡി സീരിയലുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നില്ല. ഉള്ള കാറ്റഗറിയിലല്ലെ എന്‍ട്രികള്‍ അയക്കാന്‍ സാധിക്കുകയുള്ളുവെന്നും സ്നേഹ ചോദിക്കുന്നു.
കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ലാത്തത്തിനാല്‍ മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. എന്നാല്‍ ഈ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറഞ്ഞതെന്നും സ്നേഹ പറഞ്ഞു.
സത്യത്തില്‍ സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നതെന്നും എന്‍ട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാന്‍ അല്ലെ ജൂറിയെന്നും സ്നേഹ ചോദിച്ചു.
ഫിക്ഷന്‍ വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോര്‍മാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ്. ഫിക്ഷന്‍ ആവണം എന്ന നിര്‍ബന്ധം അപ്പോള്‍ ഈ ഫിക്ഷന്‍ വിഭാഗത്തിന് ഇല്ലെ ? ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ് എന്നും സ്നേഹ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഏതെങ്കിലും പ്രൈവറ്റ് അവാര്‍ഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സര്‍ക്കാര്‍ അവാര്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടെന്നും സ്നേഹ പറഞ്ഞു.
വ്യാഴാഴ്ചയാണ് 2022-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചത്. സീരിയല്‍ വിഭാഗത്തില്‍ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്കോമുകളാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടതെന്നും അതിനാല്‍ അവയെ സീരിയല്‍ വിഭാഗത്തിലുള്ള അവാര്‍ഡിനായി പരിഗണിച്ചിട്ടില്ലെന്നും സജി ചെറിയാന് പറഞ്ഞിരുന്നു.
മികച്ച ഹാസ്യപരിപാടി എന്ന വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ നിലവാരമുള്ള ഹാസ്യം ജനിപ്പിക്കുന്നവ ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തിയതായും സജി ചെറിയാന് പറഞ്ഞു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനും ഇത്തവണ പുരസ്കാരമില്ല.
സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യപിച്ചു. അതില്‍ നിലവാരമുള്ള തമാശ കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. നല്ല സീരിയല്‍ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തില്‍ സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നത്?
നിലവില്‍ ഉള്ള കാറ്റഗറി യില്‍ അല്ലെ ഈ പ്രോഗ്രാമുകള്‍ അയക്കാന്‍ പറ്റുള്ളൂ? അപ്പൊ അവയെ പരിഗണിക്കണ്ടേ?മാറിമായത്തിന് അവാര്‍ഡിന് അയച്ച എപ്പിസോഡുകള്‍ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വര്‍ഷങ്ങളില്‍ മാറിമായത്തിന് അവാര്‍ഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മാറിമായത്തിന് തന്നില്ലെങ്കിലും അര്‍ഹതയുള്ള മുകളില്‍ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു. പിന്നെ പുറത്തു വന്ന റിസള്‍ട്ടില്‍ fiction എന്ന വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോര്‍മാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ് വന്നത്. ഫിക്ഷന്‍ ആവണം എന്ന നിര്‍ബന്ധം അപ്പോള്‍ ഈ ഫിക്ഷന്‍ വിഭാഗത്തിന് ഇല്ലെ ? ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്?.
ഏതെങ്കിലും പ്രൈവറ്റ് അവാര്‍ഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സര്‍ക്കാര്‍ അവാര്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ട്.പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോള്‍ അടുത്തവണ എന്‍ട്രികള്‍ കുറയുമല്ലോ?കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോള്‍ നല്ലൊരു വിഭാഗം ഇത്തവണ അവാര്‍ഡിന് അയച്ചില്ല. എന്‍ട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാന്‍ അല്ലെ ജൂറി? എന്തായാലും മലയാളത്തില്‍ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്, നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു ഇതില്‍ കമന്റ് ചെയ്യാം.