ENTERTAINMENT

'മരണകാരണമായ ഡ്രഗ് ഓവർഡോസിന് മുൻപ് പലതവണ ബോധരഹിതനായി'; മാത്യു പെറിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

2023 ഒക്ടോബർ 28നായിരുന്നു മാത്യുവിന്റെ മരണം സംഭവിച്ചത്

വെബ് ഡെസ്ക്

പ്രശസ്ത അമേരിക്കൻ താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുൻപുള്ള ആഴ്ചകളില്‍ പലതവണ മാത്യു ബോധരഹിതനായി വീണിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. മാത്യുവിന്റെ അസിസ്റ്റന്റ് കെന്നത് ഇവാമാസയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.

മാത്യുവിന്റെ മരണത്തിന് കാരണമായി എന്ന് കരുതപ്പെടുന്ന കെറ്റാമിൻ കൊടുത്തത് ഇവാമാസയായിരുന്നു. മാരകമായ മരുന്നിന്റെ ഡോസ് പലതവണ മാത്യുവിന് ഇവാമാസ നല്‍കിയിരുന്നതായും കണ്ടെത്തലുണ്ട്. 2023 ഒക്ടോബർ 28നായിരുന്നു മാത്യുവിന്റെ മരണം സംഭവിച്ചത്.

മരിക്കുന്നതിന് ഒരുമാസം മുൻപ് മാത്യുവിനെ കുറഞ്ഞത് രണ്ട് തവണയെങ്കിലും ബോധരഹിതനായി കണ്ടിട്ടുണ്ടെന്ന് ഇവാമാസ സമ്മതിച്ചിട്ടുണ്ട്. മാത്യു മരിച്ച ദിവസം രണ്ട് തവണയാണ് ഇവാമാസ കെറ്റാമിൻ നല്‍കിയത്. ആദ്യ ഷോട്ട് രാവിലെ എട്ടരയ്ക്കും രണ്ടാമത്തേത് 12.45നുമായിരുന്നു നല്‍കിയത്. രണ്ടാമത്തെ ഷോട്ട് എടുക്കുന്നതിന് മുൻപ് കൂടുതല്‍ ഡോസ് നല്‍കണമെന്ന് മാത്യു ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞിരുന്നു. പിന്നീട് ഇവാമാസ തിരിച്ചെത്തിയപ്പോഴാണ് മാത്യുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

വിഷാദരോഗത്തിന് നല്‍കിയിരുന്ന മരുന്ന് മാത്യു ദുരുപയോഗം ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തലുണ്ട്. നിയമപരമായി നല്‍കിയിരുന്ന ഡ്രഗ് 2023 സെപ്തംബർ മുതലാണ് മാത്യു തെറ്റായി ഉപയോഗിക്കാൻ ആരംഭിച്ചത്. ഡോ. സാല്‍വദോർ പ്ലാസെൻസിയ മാത്യുവിന് ദ്രാവകരൂപത്തിലുള്ള കെറ്റാമിനും ലോസെഞ്ചസും നല്‍കിയിരുന്നതായും എങ്ങനെ കുത്തിവെക്കണമെന്ന് ഇവമാസയെ പഠിപ്പിരുന്നതായും പറയപ്പെടുന്നു.

ഡോ. മാർക്ക് ചാവെസുമായി ചേർന്ന് കുടൂതല്‍ അളവില്‍ ഡ്രഗ്‌സ് എത്തിക്കുകയും മാത്യുവിന് നല്‍കി പണം നേടിയെടുത്തതുമായി അന്വേഷണസംഘം പറയുന്നു. 55,000 അമേരിക്കൻ ഡോളറാണ് മരുന്നിന് പകരമായി മാത്യു പ്ലാസെൻസിയക്ക് നല്‍കിയത്. മധ്യസ്ഥനായി പ്രവർത്തിച്ചത് എറിക്ക് ഫ്ലെമിങ് എന്ന വ്യക്തിയാണ്.

കെറ്റാമിൻ വിതരണവുമായി ബന്ധപ്പെട്ട് കേസുകള്‍ക്ക് കുറഞ്ഞത് 10 വർഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ഏഴ് തവണയാണ് പ്ലാസെൻസിയ കെറ്റാമിൻ വിതരണം ചെയ്തത്. ഇതിനുപുറമെ രണ്ട് തവണ വ്യാജരേഖകള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് 20 വർഷമാണ് ശിക്ഷ.

'സര്‍ക്കാര്‍ കോടതിയാകേണ്ട'; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതിയുടെ അന്തിമ വിധി

'ധ്യാനനിമഗ്നമായ ഭൂമിയുടെ ഉള്ളുണര്‍ത്തുന്ന ഉദയാസ്തമയങ്ങള്‍'; ബുക്കര്‍ പുരസ്‌കാരം സാമന്ത ഹാര്‍വെയുടെ 'ഓര്‍ബിറ്റലി' ന്

അനധികൃതമായി മരങ്ങൾ മുറിച്ചു; ​ഗീതു മോഹൻദാസ്-യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്ത്‌ വനം വകുപ്പ്

പോളിങ് ദിനത്തില്‍ സിപിഎമ്മിനെ പൊള്ളിച്ച് 'കട്ടന്‍ചായയും പരിപ്പുവടയും'; അത് തന്റേതല്ലെന്ന് ഇപി ജയരാജന്‍

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം