ENTERTAINMENT

'ആ ഇടവേള അനിവാര്യമായിരുന്നു; ഇപ്പോൾ നയൻതാരയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിൽ': മീരാ ജാസ്മിൻ

2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയിലൂടെയാണ് താരം തമിഴ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധ നേടിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തി നടി മീരാ ജാസ്മിൻ. മാധവൻ, സിദ്ധാർത്ഥ്, നയൻതാര എന്നിവർ ഒരുമിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രം ടെസ്റ്റിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് ഇടവേള എടുത്തതെന്നും, ഒരു നടിയെന്ന നിലയിൽ സംതൃപ്തിയുണ്ടെന്നും മീരാ ജാസ്മിൻ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം. പക്ഷേ ഈ യാത്ര ഇനിയാണ് തുടങ്ങുന്നത്, നല്ല ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീരാ ജാസ്മിൻ

വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചഭിനയിച്ച മാധവൻ, സിദ്ധാർത്ഥ് എന്നിവരോടൊപ്പം ടെസ്റ്റ് പോലൊരു ചിത്രത്തിനായി വീണ്ടും പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറയുന്നു. മാധവനൊപ്പം റൺ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിലാണ് മീര ജാസ്മിൻ മുൻപ് അഭിനയിച്ചിട്ടുള്ളത്. കാലം കടന്നുപോയെങ്കിലും ഇപ്പോഴും എല്ലാം പഴയതുപോലെ തന്നെ തോന്നുന്നു. നയൻതാരയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്നും മീര പറഞ്ഞു. 2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയിലൂടെയാണ് താരം തമിഴ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധ നേടിയത്.

ആയുധ എഴുത്തിൽ ഭാഗമായിരുന്ന സിദ്ധാർത്ഥിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലും ഏറെ സന്തോഷം. നയൻതാരയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് ഏറെ ആവശത്തിലാക്കിയതെന്നും മീര ജാസ്മിൻ പറയുന്നു. തമിഴ് പടം, ഇരുധിസുട്രു, വിക്രം വേദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ശശികാന്താണ് ടെസ്റ്റിന്റെ സംവിധാനം.

2022ൽ മകൾ എന്ന ചിത്രത്തിലൂടെയാണ് ആറ് വർഷത്തിന് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 2018ൽ റിലീസായ പൂമരത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. തെലുഗു ചിത്രം വിമാനമാണ് പുറത്തിറങ്ങിയ അവസാന ചിത്രം. ടെസ്റ്റിന് പുറമെ മലയാളത്തിൽ ക്യൂൻ എലിസബത്ത് എന്ന സിനിമയും റിലീസിനായി ഒരുങ്ങുകയാണ്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം