ENTERTAINMENT

മിലിയുടെ ടീസർ പുറത്ത് ; നായികയായി ജാൻവി കപൂർ

ഹെലൻ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിലി

വെബ് ഡെസ്ക്

ഹെലൻ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് മിലിയുടെ ടീസർ പുറത്ത് . ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത് മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്

2019 ൽ പുറത്തിറങ്ങിയ ഹെലനിലെ അഭിനയത്തിന് അന്നാ ബെന്നിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്തിരുന്നു, പ്രത്യേക ജൂറി പുരസ്കാരമാണ് അന്നാ ബെന്നിനെ തേടിയെത്തിയത് . റസ്റ്ററൻഡ് ജീവനക്കാരിയായ ഹെലൻ അബദ്ധത്തിൽ ഷോപ്പിലെ കോൾഡ് സ്റ്റോറേജിൽ അകപ്പെട്ടു പോകുന്നതായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം.

ചിത്രം നേരത്തെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിൽ കീർത്തി പാണ്ഡ്യനായിരുന്നു നായിക. മലയാളത്തിൽ അന്നാ ബെൻ അനശ്വരമാക്കിയ കഥാപാത്രത്തെ ജാൻവി കപൂർ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധാകർ

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം