ENTERTAINMENT

'ഓസ്‌കാറിന്റെ മൂല്യം മനസിലായത് രാമോജിയിലൂടെ'; വൈറലായി കീരവാണിയുടെ പഴയ പ്രസംഗം

വെബ് ഡെസ്ക്

ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവും മാധ്യമ അതികായനുമായ രാമോജി റാവുവിന്റെ മരണം സിനിമാ മേഖലയ്ക്കുള്ള വലിയ നഷ്ടമാണ്. സിനിമാ മേഖലയിലെ പ്രതിഭകള്‍ പങ്കുവെച്ച രാമോജി റാവുമൊത്തുള്ള അനുഭവങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ഓസ്‌കാര്‍ നേടിയതിന് ശേഷം സംഗീത സംവിധായകന്‍ എംഎം കീരവാണി പങ്കുവെച്ച ഓര്‍മകളും ഇപ്പോള്‍ വൈറലാകുകയാണ്.

എസ്എസ് രാജമൗലിയുടെ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് രചയിതാവ് ചന്ദ്രബോസിനൊപ്പം കീരവാണിയും ഓസ്‌കാര്‍ നേടിയതിന് പിന്നാലെ ഹൈദരാബാദിലെ പരിപാടിയില്‍ വെച്ച് രാജമൗലിയെക്കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. രാമോജിയുടെ ആവേശം കണ്ടപ്പോഴാണ് പുരസ്‌കാരത്തിന് മൂല്യമുണ്ടെന്ന് മനസിലായതെന്നായിരുന്നു അന്ന് കീരവാണി പറഞ്ഞത്.

''ഒരു ദിവസമെങ്കിലും രാമോജി റാവുവിനെ പോലെ ജീവിക്കണമെന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ എനിക്ക് അതിശയമൊന്നും തോന്നിയില്ല. എന്നാല്‍ ഞാന്‍ രാമോജി റാവുവിനെ കണ്ടപ്പോള്‍ പുരസ്‌കാരം വീട്ടിലേക്ക് കൊണ്ടുവരണമെന്ന് പറയുകയായിരുന്നു. അദ്ദേഹം ഓസ്‌കാറിന് ഇത്രയധികം പ്രാധാന്യം നല്‍കിയപ്പോള്‍ എനിക്കത് നേടണമെന്ന് ആഗ്രഹിച്ചു. അപ്പോഴാണ് ഈ പുരസ്‌കാരത്തിന് മൂല്യമുണ്ടെന്ന് എനിക്ക് തോന്നിയത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഞാന്‍ അദ്ദേഹത്തിന് വേണ്ടി പരിഭ്രാന്തനാകുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു.

നിരവധിപ്പേരാണ് രാമോജിയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേയായിരുന്നു അന്ത്യം. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിര്‍മ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ഇടിവി നെറ്റ്വര്‍ക്ക്, ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിംഗ് മാള്‍, പ്രിയ അച്ചാറുകള്‍, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളാണ്.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും