ENTERTAINMENT

ദൃശ്യത്തിന്റെ പത്താം വർഷത്തിൽ വീണ്ടുമൊരു ക്രിസ്മസ് ചിത്രവുമായി മോഹൻലാലും ജീത്തു ജോസഫും; നേര് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ പത്താം വർഷത്തിൽ അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ നേരിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 21 ന് ക്രിസ്മസ് ചിത്രമായിട്ടാണ് നേര് തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് അഡ്വക്കേറ്റ് ശാന്തി മായദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ലീഗൽ ത്രില്ലർ ഡ്രാമ ചിത്രത്തിൽ സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

പത്ത് വർഷങ്ങൾക്ക് മുമ്പ് 2013 ഡിസംബറിലായിരുന്നു ദൃശ്യം റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.

അസോസിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്‌ക്കരൻ, അമരേഷ് കുമാർ.സംവിധാന സഹായികൾ മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർത്ഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്‌സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പിആർഓ വാഴൂർ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വർഗീസ്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി