മോഹന്‍ലാല്‍ ക്ഷമയുളള സംവിധായകന്‍. മോഹൻലാലിൻറെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമായ ബറോസിലെ അഭിനേതാവായ സീസര്‍ ലോന്റെ റാറ്റ്ടണാണ് അഭിപ്രായം പങ്കുവച്ചത്. കേരളവുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം കാത്ത് സൂക്ഷിക്കുന്ന നടനാണ് സീസര്‍ ലോറന്റ്. എന്നാല്‍ ബറോസില്‍ അഭിനയിച്ചതിന്റെ ആകാംക്ഷയിലാണ് അദ്ദേഹം. ബോളിവുഡിലെയടക്കം നിരവധി സംവിധായകര്‍ ദേഷ്യപ്പെടുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട് എന്നാല്‍ മോഹന്‍ലാല്‍ വ്യത്യസ്തനാണെന്നും സീസര്‍ പറയുന്നു.
ഒരു സംവിധായകനെന്ന നിലയില്‍ വളരെ ക്ഷമയുളള ആളാണ് മോഹന്‍ലാല്‍. ഞാന്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അതിനാല്‍ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിച്ചു. ചില ബുദ്ധിമുട്ടുളള ഷോട്ടുകളില്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. എനിക്ക് ഒന്നിലധികം ടേക്കുകള്‍ ചേയ്യേണ്ട സീനുകളില്‍ അദ്ദേഹം ക്ഷമയോടെ നിന്നു. ഒട്ടും ദേഷ്യപ്പെട്ടില്ല. ബോളിവുഡില്‍ സംവിധായകര്‍ രോഷം കൊളളുന്നതും ആക്രോശിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ടെന്‍ഷനുളളതായി അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് മനസിലാകുന്നുണ്ടെങ്കിലും ദേഷ്യപ്പെടാറില്ല.
വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. നിധി ശരിയായ പിന്‍ഗാമിയെ ഏല്‍പിക്കുന്നതിന് കാത്തിരിക്കുന്ന ഭൂതത്തിൻ്റെ കഥയാണിത്. തന്റെ കഥാപാത്രത്തില്‍ ഏറെ സന്തോഷവാനാണെന്നും ചിത്രത്തില്‍ താൻ കുറച്ച് മലയാളം പറയുന്നുണ്ടെന്നും സീസര്‍ പറയുന്നു.
ആശിര്‍വാദ് സിനിമാസാണ് ബാറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രഖ്യാപനം മുതല്‍ തന്നെ വളരെ ആകാംക്ഷയോടെയാണ് ബറോസിന്റെ ചിത്രീകരണമടക്കമുളള എല്ലാ കാര്യങ്ങളെയും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.