റാമിന്റെ ചിത്രീകരണം പൂർത്തിയാകും മുൻപേ അടുത്ത ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ - ജീത്തു ജോസഫ് ഹിറ്റ് കോമ്പോ. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. മഞ്ജു വാര്യരാകും ചിത്രത്തിലെ നായിക.
ആശിർവാദ് സിനിമാസിന്റെ 33-മത് പ്രൊഡക്ഷനാണ് ഈ ചിത്രം. ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ ഇത് ദൃശ്യം 3 അല്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.
നിലവിൽ ജീത്തു ജോസഫും മോഹൻലാലും റാം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റാമിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. റാമിന്റെ ബ്രേക്കിലാകും ഈ ചിത്രത്തിന്റെ ചിത്രീകരണം. അതിന് ശേഷം മാത്രമേ റാം പൂർത്തികരിക്കൂ.
മലൈക്കോട്ടൈ വാലിബനാണ് മോഹൻലാലിന്റെ ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശേരി ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററിലെത്തുെമെന്നാണ് സൂചന. അതേസമയം മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിച്ച രജനീകാന്ത് ചിത്രം ആഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും. ആസിഫ് അലി ചിത്രം കൂമനാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം