ENTERTAINMENT

'നേര്' ഇനി നേരിൽ കാണാം; ഹോട്സ്റ്റാറിൽ ഒടിടി റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം

2023 ഡിസംബർ 23 നാണ് നേര് തീയേറ്ററില്‍ റിലീസ് ചെയ്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലൈക്കോട്ടെ വാലിബൻ തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ മോഹൻലാൽ ജീത്തു ജോസഫ് ചിത്രം 'നേര്' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

2023 ഡിസംബർ 23 നാണ് നേര് തീയേറ്ററില്‍ റിലീസ് ചെയ്തത്. ഒരുമാസത്തിന് ശേഷം ജനുവരി 23 നാണ് ചിത്രം ഒടിടിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക. ആഗോള തലത്തിൽ നൂറ് കോടി രൂപയുടെ ബിസിനസ് കരസ്ഥമാക്കിയ ചിത്രത്തിന് ഇപ്പോഴും തീയേറ്ററുകളിൽ ആളുകൾ എത്തുന്നുണ്ട്.

ദൃശ്യം ഇറങ്ങിയതിന്റെ പത്താം വർഷത്തിൽ ജീത്തുജോസഫ് - മോഹൻലാൽ - ആന്റണി പെരുമ്പാവൂർ ടീം ഒന്നിച്ച നേര് മികച്ച അഭിപ്രായമാണ് നേടിയത്. നേരത്തെ ചിത്രത്തിനെ കുറിച്ച് കോപ്പിയടി ആരോപണം ഉയർന്നിരുന്നു.

എന്നാൽ ആരോപണങ്ങൾ ചിത്രത്തിലെ അഭിനേതാവും തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി മായ ദേവി നിഷേധിച്ചിരുന്നു. മൈക്കൽ ആഞ്ചലി എഴുതി ജാക്ക് ഷോൾഡർ സംവിധാനം ചെയ്ത 'സ്‌കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്‌സ് ദാറ്റ് സീ'യിൽ നിന്ന് കോപ്പിയടിച്ചെന്നായിരുന്നു ആരോപണം.

എന്നാൽ ചിത്രത്തിനെ കുറിച്ച് ട്രോളുകൾ വന്നപ്പോഴാണ് സ്‌കെച്ച് ആർട്ടിസ്റ്റ് എന്ന ചിത്രം കാണുന്നതെന്ന് ശാന്തി മായാദേവി 'ദ ഫോർത്തി'നോട് പ്രതികരിച്ചിരുന്നു.

അന്ധയായ കുട്ടി എങ്ങനെ പെരുമാറുമെന്ന് മനസിലാക്കാൻ നിരവധി റഫറൻസുകൾ എടുത്തിട്ടുണ്ടെന്നും ശാന്തി 'ദ ഫോർത്തി'നോട് പറഞ്ഞിരുന്നു. ഒരേ സ്വഭാവത്തിലുള്ള ചിത്രങ്ങൾ എടുക്കുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള സാമ്യങ്ങൾ കാണാനാകും. ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും ശാന്തി പറഞ്ഞു.

ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച നേരിൽ അഡ്വ വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്.

സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി