ENTERTAINMENT

'അമ്മയ്ക്കു കുത്തിപ്പിടിക്കാന്‍ മകന്റെ നട്ടെല്ല് ഊരിത്തരാം'; റിലീസിന് മുമ്പായി ആരാധകര്‍ക്ക് വാലിബന്റെ പുതിയ ടീസര്‍

ജനുവരി 25 രാവിലെ ആറരയ്ക്കാണ് മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോ ആരംഭിക്കുന്നത്

വെബ് ഡെസ്ക്

മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്ത ടീസറില്‍ മോഹന്‍ലാലിന്റെ ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഇരുമുള്ളിന്റെ തടി ഈ നാട്ടില്‍ ഇല്ലെന്ന് കേട്ടു, പോര് കഴിഞ്ഞ് പോകുമ്പോള്‍ അമ്മയ്ക്ക് കുത്തി പിടിക്കാന്‍ മകന്റെ നട്ടെല്ല് ഊരിത്തരാം' എന്ന വാലിബന്റെ ഡയലോഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജനുവരി 25 രാവിലെ ആറരയ്ക്കാണ് മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. റെക്കോര്‍ഡ് ബുക്കിങ് ആണ് റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വാലിബന് ലഭിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്. ഹിന്ദിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് സംവിധായകനായ അനുരാഗ് കശ്യപാണ്.

സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം നിരവധി വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. നേരത്തെ വാലിബനെ ഒരു മാസ് ചിത്രമായി മാത്രം കാണരുതെന്നും ചിത്രം ഒരു ക്ലാസ് ചിത്രം കൂടിയാണെന്നും മോഹന്‍ലാല്‍ ആരാധകരോടായി പറഞ്ഞിരുന്നു.

'നമ്മുടെ സിനിമ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇതൊരു മാസ് സിനിമ എന്ന് മാത്രം കരുതേണ്ട, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം