ENTERTAINMENT

മലൈക്കോട്ടൈ വാലിബനും അക്കിരോ കുറൊസാവയും തമ്മിൽ ബന്ധമുണ്ടോ? പുതിയ പോസ്റ്റിന് പുറകെ ചർച്ചകൾ സജീവം

വിഖ്യാത സംവിധായകൻ അക്കിറോ കുറൊസാവയുടെ 'യോജിംബോ' എന്ന ചിത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടായിരിക്കണം മലൈക്കോട്ടൈ വാലിബൻ ഒരുക്കിയതെന്നാണ് ഉയരുന്ന ഊഹാപോഹങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലൈക്കോട്ടൈ വാലിബനും അക്കിരോ കുറൊസാവയും തമ്മിൽ ബന്ധമുണ്ടോ? സിനിമ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ പോസ്റ്റിനുപിന്നാലെ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ജാപ്പാനീസ് ലിപിയോട് സാമ്യമുള്ള തരത്തിൽ 'മലൈക്കോട്ടൈ വാലിബൻ' എന്ന് എഴുതിയ പോസ്റ്ററാണ് ലിജോ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രം ജാപ്പാനീസ് സമുറായി ചിത്രങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയതായിരിക്കാമെന്ന തരത്തിലുള്ള ഫാൻ പോസ്റ്റുകൾ പുറത്തുവന്നത്.

വിഖ്യാത സംവിധായകൻ അക്കിറോ കുറൊസാവയുടെ 'യോജിംബോ' എന്ന ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കണം മലൈക്കോട്ടൈ വാലിബൻ ഒരുക്കിയതെന്നാണ് ഉയരുന്ന ഊഹാപോഹങ്ങൾ. ചിത്രത്തിൽ യജമാനനില്ലാത്ത പോരാളി അഥവാ റോണിൻ ആയിട്ടായിരുന്നു നായകനായ തോഷിറോ മിഫ്യൂണെ എത്തിയത്.

യോജിംബോ വൻ വിജയമായിരുന്നു. ഇതിനിടെ മോഹൻലാലും ചിത്രത്തിലെ ചീഫ് അസോസിയേറ്റ് ഡയരക്ടറായ ടിനു പാപ്പച്ചനും കൂടി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖം ഈ വാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്. മലൈക്കോട്ടെ വാലിബനിൽ തന്റെ ലുക്ക് ജാപ്പനീസ് സാമുറായിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. കഥാപാത്രത്തിന്റെ ഔട്ട്ഫിറ്റുകൾ നിർദേശിച്ചത് മോഹൻലാലാണെന്ന് ടിനു പാപ്പച്ചൻ വെളിപ്പെടുത്തിയിരുന്നു.

ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തീയേറ്ററുകളിൽ എത്തുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പിആർഒ പ്രതീഷ് ശേഖർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ