ENTERTAINMENT

മോഹന്‍ലാല്‍ @64: 'ലാലേട്ടൻ മൂവി ഫെസ്റ്റിവെല്ലില്‍' ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസ്

ഏയ് ഓട്ടോ, ഇരുവർ, ചന്ദ്രലേഖ, ആറാം തമ്പുരാൻ, തൂവാന തുമ്പികൾ, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അറുപത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ക്ക് ആദരം ഒരുക്കി ഏരീസ് ഫിലിം ക്ലബ്. മലയാളികള്‍ നെഞ്ചേറ്റിയ ഹിറ്റ് ലാലേട്ടന്‍ ചിത്രങ്ങള്‍ റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ക്ലബ്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മേയ് 21ന് ഒരു ദിവസം മുന്‍പും ശേഷവുമാണ് പ്രദര്‍ശനം. 'ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍' എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം ഏരീസ് പ്ലക്സ് സിനിമാസില്‍ മെയ് 20 , 21, 22 തീയതികളാണ് പ്രദര്‍ശനം. രാവിലെ പതിനൊന്നര, ഉച്ചയ്ക്ക് രണ്ടര, വൈകിട്ട് ആറര എന്നിങ്ങനെയാണ് പ്രദര്‍ശന സമയം.

ഏയ് ഓട്ടോ, ഇരുവർ, ചന്ദ്രലേഖ, ആറാം തമ്പുരാൻ, തൂവാന തുമ്പികൾ, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. മെയ് 20 നാണ് ഏയ് ഓട്ടോ, ഇരുവർ, ചന്ദ്രലേഖ എന്നിവ പ്രദർശിപ്പിക്കുക. 21 ന് ആറാം തമ്പുരാൻ, തൂവാന തുമ്പികൾ, നരസിംഹം എന്നിവയും 22 ന് ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിൻ കൊമ്പത്ത് തുടങ്ങയവയും പ്രദർശിപ്പിക്കും.

അടുത്തിടെ മോഹൻലാലിന്റെ ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തത് ആരാധകർക്കിടയിൽ വലിയ ഓളം തീർത്തിരുന്നു. 17 വർഷങ്ങൾക്ക് ശേഷമാണ് ഛോട്ടാ മുംബൈ റീ-റിലീസ് ചെയ്തിരുന്നത്. ജനുവരി 21 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് മാർ ഇവാനിയോസ് കോളേജ് വിദ്യാർഥികൾ പ്രദർശനം സംഘടിപ്പിച്ചത്.

ജന്മദിനത്തിൽ മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രങ്ങളുടെ ചില സുപ്രധാന അപ്ഡേറ്റുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ ഇപ്പോൾ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തൻ്റെ 360-ാം പ്രൊജക്റ്റിൻ്റെ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. താത്കാലികമായി എൽ 360 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഔദ്യോഗിക പേരും മോഹൻലാലിൻറെ പിറന്നാൾ ദിനം പുറത്തുവിടുമെന്നാണ് സമീപകാല അപ്‌ഡേറ്റുകൾ പറയുന്നത്. മോഹൻലാലും ശോഭനയും ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

റാന്നിയിൽ ജീവിക്കുന്ന ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് എൽ 360 യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദ്നി ബൈജു, ബിനു പപ്പു തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒപ്പം പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററോ കൂടി ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ