ENTERTAINMENT

'തുടരും'; രജപുത്ര-മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിനു പേരിട്ടു

നവംബര്‍ ഒന്നിന് ചിത്രീകരണം പൂര്‍ത്തിയാക്കി. വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള പ്രധാന ഷെഡ്യൂള്‍ ഒക്ടോബര്‍ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബര്‍ ഒന്നിന് ചിത്രീകരണം പൂര്‍ത്തിയാക്കി. വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ ഒരു നേര്‍ക്കാഴ്ച്ചയായിരിക്കും. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സില്‍ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്

സാധാരണക്കാരായ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കെആര്‍ സുനിലിന്റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെ ആര്‍ സുനിലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം-ഷാജികുമാര്‍, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്‌സ് ബിജോയ് ,സൗണ്ട് ഡിസൈന്‍-വിഷ്ണുഗോവിന്ദ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്റിക രഞ്ജിത്, കലാ സംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈന്‍-സമീരാ സനീഷ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഡിക്‌സണ്‍ പോടുത്താസ്

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം