ENTERTAINMENT

'സിനിമ കണ്ടിട്ട് മോന്‍ പരാതി പറയരുത്', വാലിബനെ കുറിച്ച് മോഹന്‍ലാല്‍

പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലൈക്കോട്ടൈ വാലിബന്റെ ഇന്‍ട്രോയിലെ സസ്പെന്‍സിനായി കാത്തിരിക്കാന്‍ ആരാധകരോട് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇന്‍ട്രോ സീനിന്റെ സസ്പെന്‍സ് ഒളിപ്പിച്ച് പതിവ് കുസൃതിയൂന്നിയ മറുപടി നല്‍കിയത്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ തിയേറ്റർ വിറക്കുമോയെന്ന ഓൺലൈൻ ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് വിറക്കുമോയെന്ന് പറയാൻ പറ്റില്ലെന്നും 'ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ അടുത്ത് പരാതിയുമായി വരാൻ പാടില്ല' എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.

'ഇൻട്രോ സീനിൽ തിയേറ്റർ വിറക്കുമോ എന്നെനിക്ക് പറയാൻ പറ്റില്ല. കുഴപ്പമില്ലാ എന്ന് തോന്നുന്നു. അത് പ്രസന്റ് ചെയ്യുന്ന രീതിയാണ്. ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ അയാളെ പ്രസന്റ് ചെയ്യുന്നത് ഒരു ത്രില്ലാണ് ഇൻട്രൊഡക്ഷൻ. അതൊരു സ്‌കിൽ ആണ്. ആ സ്‌കിൽ ഈ സിനിമയിൽ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാൻ പറ്റുകയുള്ളു. ഇനി മോൻ വിറച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ അടുത്ത് പരാതിയുമായി വരാൻ പാടില്ല,' എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

കേരളത്തിൽ പല തീയേറ്ററുകളിലും മലൈക്കോട്ടെ വാലിബൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒരു അമർചിത്രക്കഥ പോലെയാണ് ഈ സിനിമയെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു.

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ജനുവരി 25 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലൈക്കോട്ടെ വാലിബൻ ഒരു പ്രത്യേക ഴോണറിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ കഥാപാത്രമായ വാലിബനെ ചുറ്റിപ്പറ്റിയാണ് കഥാഗതി വികസിക്കുന്നത്. മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരിപ്രശാന്ത്, ആൻഡ്രിയ റവേര, ഹരീഷ് പേരടി, മണികണ്ഠൻ, സഞ്ജന തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം സെൻസർ ചെയ്തിരിക്കുന്നത്. അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം