ENTERTAINMENT

വയനാടിന് 3 കോടിയുടെ സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ; മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

വയനാടിനു മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് മോഹൻലാൽ. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പാക്കുക. മുണ്ടക്കൈ എൽ പി സ്കൂളും ഫൗണ്ടേഷൻ പുനർനിർമിക്കും. ഇന്ന് രാവിലെ വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ലാൽ സംഭാവന നൽകിയിരുന്നു. ഇതിനു പുറമെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ സഹായം പ്രഖ്യാപിച്ചത്. 2018 പ്രളയകാലത്തും ലാൽ ദുരിതാശ്വസ നിധിയിലേക്ക് വലിയ തുക സംഭാവന ചെയ്തിരുന്നു.

നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടണമെന്നുമുളള താരത്തിന്റെ വൈകാരികമായ കുറിപ്പ് കഴിഞ്ഞദിവസം മാധ്യമശ്രദ്ധ നേടിയിരുന്നു.

വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും മോഹൻലാൽ കുറിപ്പിൽ പറഞ്ഞിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്