ENTERTAINMENT

ഇനി മോഹൻലാലിന്റെ യാത്ര പുതിയ വാഹനത്തിൽ; റേഞ്ച് റോവർ സ്വന്തമാക്കി താരം

വാഹനം ഡെലിവർ ചെയ്തത് മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മോഡലിലുള്ള റേഞ്ച് റോവര്‍ ആണ് താരം മോഹന്‍ലാല്‍ . മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ വച്ച് ഡീലര്‍മാര്‍ വാഹനം കൈമാറി. മോഹന്‍ലാലും ഭാര്യ സുചിത്രയും ചേർന്നാണ് കാര്‍ ഏറ്റു വാങ്ങിയത്

ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്റെ വില 2.38 കോടി മുതൽ 4 കോടി രൂപ വരെയാണ്

ഡീസലിലും പെട്രോളിലുമുള്ള മോഡലുകൾ ലഭ്യമാണ് . ഏഴുപേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന് 2.38 കോടി മുതല്‍ 4 കോടി വരെയാണ് വില.

ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്. 2020 ന്റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ വാങ്ങിയത്. 1.15 കോടി ആണ് ഇതിന്റെ വില. വെല്‍ഫയറിന് പുറമെ, ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്സിഡസ് ബെന്‍സ്, ജിഎല്‍എസ് ക്ലാസ് തുടങ്ങിയ കാറുകളും മോഹന്‍ലാലിന് സ്വന്തമായിട്ടുണ്ട്.

വയനാട്ടില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്ക, ചേലക്കരയില്‍ എല്‍ഡിഎഫ്, പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ