ഞാൻ സ്റ്റേജിൽ കയറി ചുമ്മാ അങ്ങനെ ഇരുന്നാൽ മതി. ഗംഭീര കയ്യടി ആയിരിക്കും. 21 വർഷം പഴക്കമുള്ളൊരു നാടകം പൊടിതട്ടി എടുത്തിട്ടുണ്ട്. അതുമായി എങ്ങനെയെങ്കിലും ഒന്ന് സ്റ്റേജിൽ കയറണമെന്നതാണ് എന്റെ വാശി. അതിനിടയിലാണ് ഈ ഇംഗ്ലീഷ് സിനിമ. എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നൊരു കലയാണ് ചവിട്ടുനാടകം. അതിനോടുള്ള സ്നേഹം ഒരിക്കലും മായില്ല.'
പ്രതീക്ഷിക്കാതെ ലഭിച്ച ഇംഗ്ലീഷ് സിനിമയും, തന്നെ സിനിമയിലേയ്ക്ക് എത്തിച്ച നാടകവേദിയും, ഇനിയുമൊരു ചവിട്ടുനാടകമെന്ന അടങ്ങാത്ത സ്വപ്നവും, ദ ഫോത്തിനൊപ്പം നടി മോളി കണ്ണമാലി.