ENTERTAINMENT

'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഖത്തറിൽ മലയാള സിനിമ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടത്താനിരുന്ന 'മോളിവുഡ് മാജിക്' എന്ന മെഗാ ഷോ അവസാന നിമിഷം റദ്ദാക്കി. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ പങ്കെടുക്കാനിരുന്ന ഷോയാണ് അവസാന നിമിഷം റദ്ദാക്കിയത്. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിൽ നടത്താനിരുന്ന മെഗാ ഷോയ്ക്കായി താരങ്ങൾ എല്ലാവരും ഖത്തറിൽ എത്തിയിരുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നയൻ വൺ ഇവന്റ്‌സും സംയുക്തമായിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്.

സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണമാണ് പരിപാടി റദ്ദാക്കുന്നതെന്ന് സംഘാടകരായ 'നയൺ വൺ ഇവന്റ്‌സ്' സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചു. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്നും ഇതിനായി tickets.9one@gmail.com എന്ന ഇ മെയിൽ വഴി ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.

മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക, അനാർകലി മരക്കാർ, റിമി ടോമി തുടങ്ങിയ താരങ്ങളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളും ഖത്തറിൽ എത്തിയിരുന്നു.

ആഴ്ചകളായി കൊച്ചിയിൽ പരിപാടിക്കായി റിഹേഴ്‌സൽ നടത്തുകയും പിന്നീട് ഖത്തറിൽ രണ്ട് ദിവസത്തെ റിഹേഴ്‌സൽ പരിപാടികളും നടത്തിയിരുന്നു. നേരത്തെ നവംബറിൽ നടത്താനിരുന്ന പരിപാടി പിന്നീട് മാർച്ചിലേക്ക് പ്രഖ്യാപിക്കുകയായിരുന്നു.

അമേരിക്കയിൽ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇന്ന് ഖത്തറിലെത്തിയ മോഹൻലാൽ അടക്കമുള്ള താരങ്ങൾ റിഹേഴ്‌സലിൽ പങ്കെടുത്തിരുന്നു. താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നാദിർഷയും പ്രൊഡ്യൂസർ രഞ്ജിത് രജപുത്രയും ചേർന്നായിരുന്നു് മെഗാ ഷോ സംവിധാനം ചെയ്യാനിരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും