ENTERTAINMENT

കാത്തിരിപ്പിന് വിരാമം, മുകുന്ദൻ ഉണ്ണി ഒടിടിയില്‍ എത്തുന്നു

ബ്ലാക്ക് കോമഡി വിഭാഗത്തിലുളള ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ നെഗറ്റീവ് റോളിലാണ് ചിത്രത്തിലെത്തുന്നത്.

വെബ് ഡെസ്ക്

2022ല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബറില്‍ തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. ജനുവരി 13നാണ് ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തുന്നത്. അഭിനവ് സുന്ദര്‍ നായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്ന് സംവിധായകന്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി ഒന്നാം തീയതി ചിത്രം ഒടിടിയില്‍ എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒന്നിന് ചിത്രം എത്താത്തതിനാല്‍ എപ്പോള്‍ റിലീസ് ചെയ്യുമെന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകരില്‍ സംശയം നിലനിന്നിരുന്നു.

ബ്ലാക്ക് കോമഡി വിഭാഗത്തിലുളള ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ നെഗറ്റീവ് റോളിലാണ് ചിത്രത്തിലെത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത്ത് ജോയാണ് നിര്‍മാണം. വിനീത് ശ്രീനിവാസന് പുറമേ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ