പ്രതീകാത്മക ചിത്രം 
ENTERTAINMENT

സെപ്റ്റംബർ 16 ന് മൾട്ടിപ്ലക്സ് സിനിമാ ടിക്കറ്റ് നിരക്ക് വെറും 75 രൂപാ

ദേശീയ സിനിമാ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 4,000 സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കിലെ ഇളവ് ലഭിക്കും

വെബ് ഡെസ്ക്

ദേശീയ സിനിമാ ദിനാഘോഷത്തിന്റെ ഭാഗമായി 75 രൂപാനിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(MAI). സെപ്റ്റംബര്‍ 16-ന് പിവിആര്‍, സിനിപോളിസ് ശൃംഖലകളുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4,000 സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ട് ദേശീയ സിനിമാ ദിനം ആചരിക്കും. ലോക്ക്ഡൗണുകള്‍ക്ക് ശേഷം സിനിമാ-തിയേറ്റര്‍ വ്യവസായത്തെ കരകയറാന്‍ സഹായിച്ച പ്രേക്ഷകരോടുള്ള നന്ദിസൂചകമായാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.

നെറ്റ്ഫ്‌ലിക്‌സും, ആമസോണ്‍ പ്രൈമും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ശക്തമായ മത്സരം തിയേറ്റര്‍ വ്യവസായം നേരിടുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിക്കൊണ്ട് ആളുകളെ തിയേറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് തീയറ്റര്‍ ഉടമകളുടേയും ഓപ്പറേറ്റര്‍മാരുടേയും പ്രതീക്ഷ.

കോവിഡ് കാലത്തിനു ശേഷം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണെന്നും 2022 ആദ്യപാദത്തിലെ കളക്ഷന്‍ കണക്കുകള്‍ തൃപ്തികരമാണെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. KFGചാപ്റ്റര്‍ 2, RRR, വിക്രം, ഭൂല്‍ ഭുലയ്യ 2, എന്നിവയും ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്നിവയും മികച്ച കളക്ഷന്‍ നേടിയിരുന്നു.

75 രൂപ ടിക്കറ്റ് നല്‍കുന്ന തിയേറ്ററുകള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി വിശദാംശങ്ങള്‍ പ്രേക്ഷകരെ അറിയിക്കണമെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് നേരിട്ട് എടുക്കുന്ന ടിക്കറ്റുകൾ മാത്രമാണ് 75 രൂപയ്ക്ക് ലഭിക്കുക. ഓൺലൈൻ വഴിയുള്ള ടിക്കറ്റുകൾക്ക് നിലവിലെ നിരക്ക് തുടരും. ഓണക്കാലത്ത് മലയാളികള്‍ക്കുള്‍പ്പെടെയുള്ള സിനിമാ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നതാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. എന്നാൽ മൾട്ടിപ്ലക്സുകളല്ലാത്ത സാധാരണ തിയറ്ററുകളിൽ നിരക്കിളവ് ഉണ്ടാവില്ല.

നേരത്തെ അമേരിക്കയും ബ്രിട്ടനും ദേശീയ സിനിമാ ദിനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.അമേരിക്കയിൽ സിനിമാ ടിക്കറ്റ് നിരക്ക് 7 ഡോളറില്‍ നിന്ന് 3ഡോളറാക്കി കുറച്ചിരുന്നു. എന്നാൽ ദേശിയ സിനിമാദിനത്തിന്റെ ഭാഗമായി നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം തമിഴ്നാട്ടിൽ നടപ്പിലാകാനിടയില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ