ENTERTAINMENT

കരൺ ജോഹറിന്റെ വാദം തെറ്റ്, 10000 അല്ല, സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 1560 രൂപ; കണക്കുനിരത്തി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുളള ആരോപണത്തിലാണ് മറുപടി.

എന്റർടെയ്ൻമെന്റ് ഡെസ്ക്

മൾട്ടിപ്ലക്‌സുകൾ ടിക്കറ്റ് വകയിൽ ഈടാക്കുന്ന അമിത നിരക്ക് പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന കരൺ ജോഹറിന്റെ വാദത്തിൽ മറുപടിയുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുളള ആരോപണത്തിലാണ് മറുപടി. ഇതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷന്റെ വാദം. സോയ അക്തർ, വെട്രി മാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ കണക്കുകൾ നിരത്തിയുളള പ്രതികരണം. അമിത ടിക്കറ്റ് വില കാരണം ആ​ഗ്രഹമുണ്ടെങ്കിലും സിനിമ കാണാൻ പോകാനാവാത്ത പ്രേക്ഷകരാണ് നമുക്ക് ചുറ്റുമുളളതെന്ന് വിഷയത്തിൽ സോയ അക്തറും പ്രതികരിച്ചു,

'ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വ‍ർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലം​ഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചെലവ്. 10,000 അല്ല', മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.

'സർവേ കണക്കുകൾ പ്രകാരം നൂറിൽ 99 കുടുംബങ്ങളും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. അതായത് ഒരു വലിയ വിഭാ​ഗം പ്രേക്ഷകർ. സിനിമ കാണുന്നതിലെ ചെലവ് താങ്ങാനാവുന്നില്ലെന്നതാണ് കാരണം. ദീപാവലി പോലെ പ്രധാന ആഘോഷ ദിനങ്ങളിലോ, 'സ്ത്രീ 2' പോലെ നല്ല അഭിപ്രായമുളള സിനിമകൾ വരുമ്പോഴോ മാത്രം ഇവർ പുറത്തിറങ്ങും. കുടുംബസമേതം തീയറ്ററിലെത്തുമ്പോൾ കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ വേണമെന്ന് വാശി പിടിക്കും. ടിക്കറ്റ് വില കൂടാതെ ഭക്ഷണത്തിനു കൂടി ചിലവഴിക്കാൻ ഒരു ശരാശരി ജീവിതം നയിക്കുന്ന വ്യക്തിക്ക് കഴിയണമെന്നില്ല. അതിനാൽ അവർ ചിലപ്പോൾ സിനിമ കാണേണ്ട എന്ന തീരുമാനത്തിലെത്തും. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്,' എന്നായിരുന്നു പാനൽ ചർച്ചയിൽ കരൺ ജോഹർ ഉന്നയിച്ച വാദം. മുംബെെയിലും ഡൽഹിയിലുമായി ഷാരൂഖ് ചിത്രം 'ജവാന് 2400 രൂപ വരെ ടിക്കറ്റ് വിലയായി ഈടാക്കിയെന്നും സിനിമകൾ റിലീസാകുന്ന ദിവസങ്ങളിൽ പലപ്പോഴും ടിക്കറ്റുകൾക്ക് അധികനിരക്ക് ഈടാക്കാറുണ്ടെന്നും കരൺ ജോഹർ ആരോപിച്ചിരുന്നു. ഇതിന് പുറമെ ചെലവാക്കേണ്ടി വരുന്ന ഭക്ഷണ സാധനങ്ങളുടെ അമിതവിലയും ജനങ്ങളെ സിനിമാ തീയറ്ററുകളിൽ നിന്നും അകറ്റുന്നു, എന്നിങ്ങനെയുളള കരണിന്റെ വാദത്തിനാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ മറുപടിയുമായി എത്തിയത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്