ENTERTAINMENT

'വീര ധീര ശൂരനൊ'പ്പം 'മുറ' ടീം; മധുര ലൊക്കേഷനിലെത്തി വിക്രത്തെ കണ്ട് മുറയിലെ താരങ്ങൾ

അരുൺ കുമാറിന്റെ സംവിധാനത്തിൽ വിക്രവും എസ് ജെ സൂര്യയുമൊന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നുണ്ട്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിക്രം നായകനാവുന്ന 'വീര ധീര ശൂരന്റെ' മധുര ലൊക്കേഷനിലെത്തി 'മുറ'യിലെ താരങ്ങൾ. അരുൺ കുമാറിന്റെ സംവിധാനത്തിൽ വിക്രവും എസ് ജെ സൂര്യയുമൊന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നുണ്ട്. സുരാജ് പ്രധാന വേഷത്തിലെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയായ വീര ധീര ശൂരന്റെ മധുരയിലെ ചിത്രീകരണവേളയിലാണ് സുരാജിന്റെ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം 'മുറ'യിലെ താരങ്ങൾ എത്തിയത്. 'കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുറ'. ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിന്റെ ട്രയ്ലർ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും വിക്രം ആശംസിച്ചു.

'മുറ'യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, സംവിധായകൻ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഒ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് വിക്രത്തെ നേരിൽ കാണാൻ ലൊക്കേഷനിലെത്തിയത്.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ മുമ്പേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ട്രയ്ലറും മികച്ച അഭിപ്രായത്തോടെ കാഴ്ച്ചക്കാരെ നേടുകയാണ്. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമാണം. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടേതാണ് രചന. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളുരു എന്നിവിടങ്ങളാണ് പ്രാധാന ഷൂട്ടിങ് ലൊക്കേഷനുകൾ.ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. ക്രിസ്റ്റി ജോബിയാണ് മുറയുടെ സം​ഗീത സംവിധാനം. ശ്രീനു കല്ലേലിൽ കലാസംവിധാനവും റോണെക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. പി സി സ്റ്റണ്ട്സാണ് ആക്ഷൻ രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം