സംസ്ഥാന ബജറ്റിലെ വില വര്‍ധന സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുമ്പോഴാണ് വിമർശനവുമായി മുരളി ഗോപിയും രംഗത്ത് എത്തുന്നത്. മദ്യ വില വർധനയുടെ അനന്തരഫലം ചൂണ്ടിക്കാട്ടിയാണ് മുരളി ഗോപിയുടെ പോസ്റ്റ് . മദ്യം സാധാരണക്കാർക്ക് അപ്രാപ്യമായാൽ ജനം മയക്കുമരുന്നിലേക്ക് തിരിയാനുള്ള അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടുകയാണ് മുരളി ഗോപി
ഇന്ത്യൻ നിർമ്മിത മദ്യത്തിന് 20 രൂപ മുതൽ നാൽപത് രൂപ വരെയാണ് ബജറ്റിൽ വർധിപ്പിച്ചത്. 500 രൂപ മുതൽ 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ 40 രൂപയുമാണ് വർധിപ്പിച്ചത്.
ലൂസിഫർ ചെയ്യുമ്പോൾ ഒരിക്കലും ഇത്രയും വേഗം ഈ വിപത്ത് നമ്മുടെ യുവാക്കളെ കീഴടക്കുമെന്ന് കരുതിയില്ലെന്ന് മയക്കുമരുന്ന് ഉപയോഗത്തെ പറ്റി അടുത്തിടെ മുരളി ഗോപി പറഞ്ഞിരുന്നു.