ENTERTAINMENT

മദ്രാസ് മ്യൂസിക് അക്കാദമിയുടെ 'നൃത്യ കലാനിധി' പുരസ്കാരം ഡോ. നീന പ്രസാദിന്; ടി എം കൃഷ്ണയ്ക്ക് 'സംഗീത കലാനിധി'

വെബ് ഡെസ്ക്

മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2024ലെ നൃത്യ കലാനിധി പുരസ്കാരം മലയാളി നർത്തകിയായ ഡോ. നീന പ്രസാദിന്. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നടനശാഖകളിൽ അന്തർദേശീയതലത്തിൽത്തന്നെ ശ്രദ്ധേയയായ കലാകാരിയാണ് നീന പ്രസാദ്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്കാണ് സംഗീത കലാനിധി പുരസ്കാരം. മദ്രാസ് മ്യൂസിക് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്ന് അക്കാദമി പ്രസിഡന്റ് എന്‍ മുരളി പറഞ്ഞു.

പ്രശസ്ത കർണാടിക് സംഗീതജ്ഞൻ സെമ്മൻഗുഡി ശ്രീനിവാസ അയ്യരുടെ ശിഷ്യനാണ് ടി എം കൃഷ്ണ. കർണാടിക് സംഗീതത്തിൽ അഗ്രഗണ്യനായ കൃഷ്ണ കലയിലെയും സംഗീതത്തിലെയും ജാതീയതയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന കലാകാരൻ എന്ന നിലയിലും പ്രശസ്തനാണ്. കർണാടിക് സംഗീതത്തിൽ ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ ഒന്നാണ് സംഗീത കലാനിധി പുരസ്കാരമെന്നും മുൻകാലങ്ങളിൽ സംഗീത ലോകത്തെ പ്രമുഖരായ സെമ്മൻഗുഡി ശ്രീനിവാസ അയ്യർ, എം എസ് സുബ്ബുലക്ഷ്മി, ടി ബൃന്ദ എന്നിവർ ഏറ്റുവാങ്ങിയ പുരസ്കാരം നേടാനായതിൽ അതിയായ സന്തോഷമുണ്ടന്നും കൃഷ്ണ പ്രതികരിച്ചു.

കേരളത്തിൽ നിന്ന് നൃത്തത്തിൽ ആദ്യ ഡോക്ടറേറ്റ് നേടുന്ന കലാകാരിയാണ് ഡോ നീന പ്രസാദ്. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുഗന്ധി എന്നിവരിൽ നിന്നാണ് മോഹിനിയാട്ടത്തിൽ നീന പരിശീലനം നേടിയത്. സംഗീത കലാ ആചാര്യൻ അഡയാർ കെ. ലക്ഷ്മണനിൽ നിന്ന് ഭരതനാട്യവും വെമ്പാട്ടി ചിന്ന സത്യത്തിൽ നിന്ന് കുച്ചിപ്പുടിയും വെമ്പായം അപ്പുക്കുട്ടൻ പിള്ളയിൽ നിന്ന് കഥകളിയും നീന അഭ്യസിച്ചിട്ടുണ്ട്.

എസ് നരസിംഹൻ, എസ് വെങ്കിടേശൻ എന്നിവർക്കും വയലിനിസ്റ്റ് എച്ച് കെ നരസിംഹമൂർത്തിക്കുമാണ് ഇത്തവണത്തെ ടി ടി കൃഷ്ണമാചാരി പുരസ്കാരം. ഡോ മാർഗരറ്റ് ബാസ്റ്റിനാണ് മ്യൂസിക്കോളജിസ്റ്റ് പുരസ്കാരം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും