ENTERTAINMENT

മുത്തയ്യാ മുരളീധരന് പിറന്നാൾ സമ്മാനം; '800' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോക സ്പിൻ ഇതിഹാസം മുത്തയ്യാ മുരളീധരന്റെ ബയോ പിക് '800' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ശ്രീലങ്കൻ ഇതിഹാസ താരത്തിന്റെ 51ാം ജന്മദിനമാണ് ഇന്ന്.

എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി മുത്തയ്യാ മുരളീധരനായി എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. വിജയ് സേതുപതി പിന്മാറിയതോടെ, സ്ലംഡോഗ് മില്യണേറിലൂടെ ശ്രദ്ധേയമായ മധുർ മിട്ടലിന് നറുക്ക് വീണു. മഹിമ നമ്പ്യാരും പ്രധാന വേഷത്തിലുണ്ട്. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം തീയേറ്ററുകളിലെത്തും.

ചെന്നൈയ്ക്കും കൊച്ചിക്കും പുറമേ ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യും. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്താണ് സംവിധാനരം​ഗത്തേയ്ക്ക് കടക്കുന്നത്, നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വലംകയ്യന്‍ സ്പിന്നറായ മുത്തയ്യാ മുരളീധരന്‍ ലോകത്തെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നേടിയ 800 വിക്കറ്റ് നേട്ടത്തിന്‌റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന് 800 എന്ന പേരു നല്‍കിയത്.

ആർ ഡി രാജശേഖറാണ് ഛായാഗ്രഹണം. ജിബ്രാൻ സംഗീതസംവിധാനം നിർവഹിക്കുന്നു, പ്രവീണ് കെ എൽ ആണ് എഡിറ്റിങ്, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പി ആർ ഒ - ശബരി

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും