ENTERTAINMENT

പവിഴപ്പുറ്റുകൾക്കിടയിലൂടെ ടൊവിനോയുടെ അണ്ടർ വാട്ടർ ക്രൈസ്റ്റ്; 'നടികർ തിലകം' മോഷൻ പോസ്റ്റർ

സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

വെബ് ഡെസ്ക്

ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ ഒരു സസ്പെൻസ് കോൺസെപ്റ്റ് മോഷൻ പോസ്റ്ററുമായി 'നടികർ തിലകം' ടീം. ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പവിഴപ്പുറ്റുകൾക്കും മത്സ്യങ്ങൾക്കും ഇടയിലൂടെ തെളിഞ്ഞുവരുന്ന അണ്ടർ വാട്ടർ ക്രൈസ്റ്റിന്റെ രൂപത്തിലാണ് ടോവിനോ പോസ്റ്ററിൽ എത്തുന്നത്.

സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിലും സമാനമായ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. സൗബിനും വളരെ വ്യത്യസ്ത രൂപത്തിലായിരുന്നു പോസ്റ്ററിൽ വന്നിരുന്നത്. ടോവിനോയും സൗബിനും കൂടാതെ സുരേഷ് കൃഷ്ണ, ബാലു വർഗീസ്, വീണ നന്ദകുമാർ തുടങ്ങിയവരും നടികർ തിലകത്തിന്റെ ഭാഗമാണ്. പുഷ്പ - ദ റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്‌സിന്റെ മലയാളത്തിലെ ആദ്യ നിർമാണസംരംഭം കൂടിയാണ് നടികർ തിലകം. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ രവി ശങ്കറിനോടുമൊപ്പം അലൻ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നൽകുന്ന ഗോഡ്‌സ്പീടും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളായ മാത്തുക്കുട്ടിയും ബേസിൽ ജോസഫും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകൾ ഇതിനോടകം വൈറലായിരുന്നു. “ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും. കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ” എന്നായിരുന്നു മാത്തുക്കുട്ടിയുടെ പോസ്റ്റ്.

“ഗോദയിൽ അഭിനയിക്കാനും അസിസ്സ്‌റ്റന്റ് ഡയറക്ടറായും നീ എത്തി. നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലൊ . അത് കൊണ്ട് പിറന്നാൾ ആശംസകൾ അളിയാ” എന്നാണ് ബേസിലിന്റെ വാക്കുകൾ. അജയന്റെ രണ്ടാം മോഷണം, നീലവെളിച്ചം എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ അണിയറപ്രവർത്തകരും ക്യാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തുകൊണ്ട് ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം