ENTERTAINMENT

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് നാഗാർജുന

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ ഇന്ന് രാവിലെയാണു വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യച്ചടങ്ങിലാആയിരുന്നു നിശ്ചയം. ഈ വർഷംതന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇരുവരും ഏറെനാളായി പ്രണയത്തിലാണ്.

ജൂബിലി ഹിൽസിലെ തന്റെ പുതിയ ആഢംബരവസതിയിൽ വളരെ സ്വകാര്യമായി ചടങ്ങ് നടത്താനാണ് നാഗചൈതന്യ ഉദ്ദേശിച്ചിരുന്നതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ച് ഫോട്ടോകൾ പങ്കിട്ടത്. നേരത്തെ വിവാഹനിശ്ചയ വാർത്തകൾ വിവിധ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നെങ്കിലും നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിരുന്നില്ല.

നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിനെയാണ് നാഗചൈതന്യ വിവാഹം ചെയ്തിരുന്നത്. 2017 ൽ വിവാഹിതരായ ഇരുവരും നാല് വർഷത്തിനുശേഷം 2021 ൽ വേർപിരിഞ്ഞു. 2022 മുതൽ നടൻ ശോഭിതയുമായി ഡേറ്റിങ്ങിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ശോഭിത ധൂലിപാലയും നാഗചൈതന്യയും ലണ്ടനിലെ റെസ്റ്റോറൻ്റിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരുടെയും ബന്ധം സംബന്ധിച്ച അഭ്യൂഹങ്ങൾ ആരംഭിച്ചത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു.

2022 ജൂണിൽ ഇരുവരും യൂറോപ്പിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ശോഭിതയുടെയും നാഗചൈതന്യയുടെയും അവധിക്കാല ചിത്രങ്ങൾ അതിന് ശേഷവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ സ്വകാര്യജീവിതം പൊതുമധ്യത്തിൽനിന്ന് മാറ്റിനിർത്താനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

തണ്ടേൽ ആണ് നാഗചൈതന്യയുടെ പുതിയ ചിത്രം. ചിത്രത്തിൽ സായിപല്ലവിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. തണ്ടേലിൻ്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും