ENTERTAINMENT

നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്

ജനുവരി 19നാണ് ചിത്രത്തിന്റെ റിലീസ്

വെബ് ഡെസ്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്. ജനുവരി 19നാണ് ചിത്രം തീയേറ്ററുകളിലെത്തുക. മമ്മൂട്ടി ട്വിറ്ററിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ വേൾഡ് പ്രീമിയർ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് മേളയിൽ ചിത്രം കണ്ടവരുടെ പ്രതികരണം. പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മനുഷ്യ മനസിന്റെ മറ്റൊരു തലമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ പെല്ലിശ്ശേരി വിഷയമാക്കിയത്. നാടകനടനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു തമിഴ് ഗ്രാമമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മൂവാറ്റുപുഴയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോയ നാടകവണ്ടിയുടെ മടക്കയാത്രക്കിടയില്‍ ജെയിംസ് ഉറങ്ങിപ്പോകുന്നു. ഉച്ചമയക്കത്തിന് ശേഷം ഉണരുമ്പോൾ ജെയിംസ് സുന്ദരം എന്ന ആളായി മാറുന്നു. ജെയിംസിന്റെ പിന്നീടുള്ള സ്വപ്നതുല്യമായ സഞ്ചാരമാണ് കഥാപരിസരം.

അശോകൻ, രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എസ് ഹരീഷിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പഴനിയായിരുന്നു പ്രധാന ലൊക്കേഷൻ.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം