പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ 75ാം ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ നയന്‍താരക്ക് പുറമേ സത്യരാജ്, ജയ്, റെഡിന് കിന്‍സ്ലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിലേഷ് കൃഷ്ണയുടെ സംവിധാനത്തിലോരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസും ട്രൈഡന്റ് ആര്ട്സസും ചേര്‍ന്ന് നാദ് സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
നയന്‍താര അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അഭിമാനകരമാണ്. ചിത്രത്തിന്റെ പേര് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും നാദ് സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവുമായ ജതിന് സേതി പറഞ്ഞു.
സര്‍പ്പട്ടൈ പരമ്പര എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് നാദ് സ്റ്റുഡിയോസ് പുറത്ത് വിട്ടത്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഷിമ്ഗയാണ് നിലേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.