ENTERTAINMENT

വീരപ്പൻ വേട്ടയുടെ അറിയാക്കഥകൾ; 'ദ ഹണ്ട് ഫോർ വീരപ്പൻ' ഡോക്യുമെന്ററി സീരീസുമായി നെറ്റ്ഫ്ലിക്സ്

വ്യാഴാഴ്ച സീരീസിന്റെ ടീസർ പുറത്തുവിട്ടു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യയിലെ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന വീരപ്പന്റെ കഥ ഡോക്യുമെന്ററി സീരീസായി പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ' ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന സീരിസിലൂടെയാണ് വീരപ്പന്റെ യഥാർത്ഥ കഥ അവതരിപ്പിക്കാൻ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്. 'നില' എന്ന ചിത്രത്തിന്റെ സംവിധായകൻ സെൽവമണി സെൽവരാജാണ് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി-സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച സീരിസിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചന്ദനകള്ളക്കടത്തിലൂടെ രാജ്യത്തെ കുപ്രസിദ്ധ കുറ്റവാളി പട്ടികയിൽ ഇടംപിടിച്ച വീരപ്പനെ പിടികൂടിയ ദൗത്യത്തെ കുറിച്ചും ഡോക്യുമെന്ററി - സീരീസ് ചർച്ച ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയതും ചെലവേറിയതുമായ ഓപ്പറേഷൻ നടത്തിയാണ് വീരപ്പനെ പിടികൂടിയത്. രണ്ട് പതിറ്റാണ്ടോളം പ്രത്യേക ദൗത്യ സംഘങ്ങളും ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാനായി നടത്തിയ ശ്രമങ്ങൾ സീരിസിൽ കാണാം. ഒടുവിൽ വീരപ്പൻ പിടിയിലായ ഓപ്പറേഷൻ കൊക്കൂണിനെക്കുറിച്ചും ഡോക്യുമെന്ററി സീരിസിൽ പ്രതിപാദിക്കുന്നുണ്ട്.

ഓഗസ്റ്റ് നാല് മുതൽ ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ആദ്യം തമിഴിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഡോക്യു-സീരീസ് ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ലഭ്യമാകും.

ഒടുവിൽ വീരപ്പനെ പിടികൂടിയ ഓപ്പറേഷൻ കൊക്കൂണിനെക്കുറിച്ചും ഡോക്യുമെന്ററി സീരിസിൽ പ്രതിപാദിക്കുന്നു

വീരപ്പനുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളുടെയും, വീരപ്പനെ പിടിക്കാനായി വിവിധ സംഘങ്ങളുടെ ഭാഗമായവരുടെയും നേരിട്ടുള്ള അനുഭവങ്ങൾ അവതരിപ്പിക്കും. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണാടക പൊലീസ് രൂപീകരിച്ച പ്രത്യേക ദൗത്യസംഘാംഗമായിരുന്ന ബി ബി അശോക് കുമാര്‍ എന്നിവരുടെയുൾപ്പടെയുള്ള അഭിമുഖങ്ങൾ ഉണ്ടാകും ഇക്കൂട്ടത്തിൽ.

വീരപ്പൻ വേട്ടയുടെ പുറംലോകം അറിയാത്ത പല കഥകളിലേക്കും 'ദ ഹണ്ട് ഫോർ വീരപ്പൻ' കടക്കുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകി. കിംബെര്‍ലി ഹസ്സെറ്റുമായി ചേര്‍ന്ന് അവഡേഷ്യസ് ഒറിജിനല്‍സിന്റെ ബാനറില്‍ അപൂര്‍വ ബക്ഷിയും മോനിഷ ത്യാഗരാജനും ചേര്‍ന്നാണ് ഡോക്യു സിരീസ് നിർമിച്ചിരിക്കുന്നത്.

184 കൊലക്കേസുകളിലും 2000 മുതൽ 3000 വരെ ആനകളെ വേട്ടയാടിയ കേസിലും വീരപ്പൻ പ്രതിയായിരുന്നു. വീരപ്പനെ പിടിക്കൂടാനായി തമിഴ്‌നാട്, കർണാടക സർക്കാരുകൾ ഏകദേശം 100 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്

ചന്ദനക്കടത്തിന് പുറമെ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, നടൻ രാജ്കുമാർ എന്നിവരെ തട്ടിക്കൊണ്ടുപോകൽ , ആനവേട്ട തുടങ്ങി വിവിധ കുറ്റങ്ങൾ വീരപ്പനെതിരെ ചുമത്തിയിരുന്നു. തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ വനമേഖലകളിൽ അദ്ദേഹം 36 വർഷത്തോളം സജീവമായി പ്രവർത്തിച്ചു. 184 കൊലക്കേസുകളിലും 2000 മുതൽ 3000 വരെ ആനകളെ വേട്ടയാടിയ കേസിലും വീരപ്പൻ പ്രതിയായിരുന്നു. വീരപ്പനെ പിടിക്കൂടാനായി തമിഴ്‌നാട്, കർണാടക സർക്കാരുകൾ ഏകദേശം 100 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 2004 ൽ ഒരു ഏറ്റമുട്ടലിൽ തമിഴ്‌നാട് പ്രത്യേക ദൗത്യസേന വീരപ്പനെ വധിക്കുകയായിരുന്നു.

നേരത്തെ വീരപ്പൻ (കന്നഡ, 1991), അട്ടഹാസ (കന്നഡ, 2012), കില്ലിംഗ് വീരപ്പൻ (കന്നഡ, 2016), വീരപ്പൻ (ഹിന്ദി, 2016), തമിഴ് ടിവി പരമ്പരയായ സന്ധനകാട് (2007) തുടങ്ങിയവ വീരപ്പനെക്കുറിച്ച് പുറത്തിറങ്ങിയ ചിത്രങ്ങളാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം