ENTERTAINMENT

നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ച് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്!

നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വരിക്കാര്‍ നഷ്ടമാകുന്നത്.

വെബ് ഡെസ്ക്

ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് വീണ്ടും തിരിച്ചടി. ഈ വര്‍ഷം രണ്ടാംപാദത്തിന്റെ തുടക്കം തന്നെ ഏകദേശം ഒരു ദശലക്ഷത്തോളം വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമായത്. ഇതോടെ വരിക്കാരുടെ എണ്ണം 220 ദശലക്ഷമായി ചുരുങ്ങി.

ഏപ്രില്‍ മുതല്‍ ജൂലൈ വരെ കാലയളവിലാണ് ഇത്രയുമധികം വരിക്കാരെ നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമായത്. കൂടാതെ അവരുടെ ഓഹരിയിലും 60 ശതമാനത്തിലധികം ഇടിവുണ്ടായി. പത്ത് വര്‍ഷത്തിനടിയില്‍ നെറ്റ്ഫ്‌ളിക്‌സ് ആദ്യ തിരിച്ചടി നേരിടുന്നത് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. ഈ കാലയളവിനിടയില്‍ ഏകദേശം 2 ലക്ഷം വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമായത്.

പത്ത് വര്‍ഷത്തിനടിയില്‍ നെറ്റ്ഫ്‌ളിക്‌സ് ആദ്യ തിരിച്ചടി നേരിടുന്നത് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. ഈ കാലയളവിനിടയില്‍ ഏകദേശം 2 ലക്ഷം വരിക്കാരെയാണ് നെറ്റ്ഫ്‌ളിക്‌സിന് നഷ്ടമായത്.

നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം വരിക്കാര്‍ നഷ്ടമാകുന്നത്. യുഎസിലും കാനഡയിലുമായാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കിയിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തെ ആശ്രയിക്കുന്ന ഒടിടിയെന്ന നിലയില്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും.

കോവിഡ് മഹാമാരിയുടെ സമയത്താണ്‌ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ജനപ്രീതി ലഭിക്കുന്നത്. മണി ഹീസ്റ്റ്, സ്‌ക്വിഡ് ഗെയിം, ദി ക്രൗണ്‍ തുടങ്ങിയ പരമ്പരകള്‍ അവതരിപ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ഒടിടി പ്ലാറ്റ്‌ഫോമായി നെറ്റ്ഫ്‌ളിക്‌സ് മാറി. എന്നാല്‍ കോവിഡിനു ശേഷം വ്യത്യസ്ത പരമ്പരകള്‍ അവതരിപ്പിക്കുന്നതില്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിയാതെ വരുകയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. കൂടാതെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതും വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കി.

കോവിഡിനു ശേഷം വ്യത്യസ്ത പരമ്പരകള്‍ അവതരിപ്പിക്കുന്നതില്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിയാതെ വരുകയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

യുഎസില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് 2019-ല്‍ 11 ഡോളര്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം ജനുവരിയായപ്പോഴേക്കും 14 ഡോളറും ജൂലൈ ആയപ്പോഴേക്കും അത് 15.69 ഡോളറുമായി ഉയര്‍ന്നു. കൂടാതെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളായ ആപ്പിള്‍ ടിവി, എച്ച്ബിഒ മാക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയവയുമായി കടുത്ത മത്സരം നേരിട്ടതും നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടിയായി.

നഷ്ടം തിരിച്ചറിഞ്ഞതോടെ നെറ്റ്ഫ്‌ളിക്‌സിനെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് അധികൃതര്‍. മാത്രമല്ല പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും വിവരങ്ങളുണ്ട്.

നഷ്ടം തിരിച്ചറിഞ്ഞതോടെ നെറ്റ്ഫ്‌ളിക്‌സിനെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് അധികൃതര്‍.

പാസ്‌വേര്‍ഡ് പങ്കുവയ്ക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കുന്നതിലൂടെ നെറ്റ്ഫ്‌ളിക്‌സിന് ഏകദേശം 6 ബില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം ചിലവ് വരുന്നത്. തെക്കേ അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും അക്കൗണ്ട് പാസ്‌വേര്‍ഡ് പങ്കുവയ്ക്കുന്നതിന് പ്രത്യേകം നിരക്കുകള്‍ ഈടാക്കിയിരുന്നു. ഇത് ലോകം മൊത്തം നടപ്പാക്കുമെന്നാണ് കരുതുന്നത്.

ഡിജിറ്റല്‍ ലോകത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്രമുണ്ട്. അതില്‍ വ്യത്യസ്തത പുലര്‍ത്തിയാല്‍ മാത്രമേ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ തന്നെ ആശയത്തിലും, വിധാനത്തിലുമെല്ലാം പുതിയ രീതികള്‍ പരീക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നെറ്റ്ഫ്‌ളിക്‌സിന് വീണ്ടു പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു പോകാന്‍ സാധിക്കുകയുള്ളു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ