ആലിയ ഭട്ട് 
ENTERTAINMENT

ആലിയ ഭട്ടിന്റെ ഹോളിവുഡ് അരങ്ങേറ്റം; ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സും സ്കൈഡാൻസും ചേർന്ന് നിർമിക്കുന്ന ചിത്രം 2023ൽ പുറത്തിറങ്ങും

വെബ് ഡെസ്ക്

കാത്തിരിപ്പിന് വിരാമം! ബോളിവുഡ് താരം ആലിയ ഭട്ട് അരങ്ങേറ്റം കുറിക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. ആക്ഷൻ ത്രില്ലറായ ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശനിയാഴ്ച രാത്രിയാണ് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്തുവിട്ടത്. ടോം ഹാർപർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വണ്ടർ വുമൺ താരം ​ഗാൽ ​ഗാ‍ഡറ്റ്, ഫിഫ്റ്റി ഷെയ്ഡ് സീരീസിലൂടെ പ്രശസ്തനായ ജെയ്മി ഡോർമൻ എന്നിവർക്കൊപ്പമാണ് ആലിയ എത്തുന്നത്.

ആലിയ ഭട്ട് ഹാർട്ട് ഓഫ് സ്റ്റോണിൽ

തീരദേശ റോഡിലൂടെയും മരുഭൂമിയിലൂടെയും അതിവേഗം പായുന്ന ബൈക്കിന്റെ ലോംഗ് ഷോട്ടുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആക്ഷൻ സീക്വൻസുകൾക്കൊപ്പം തന്നെ ചിത്രീകരണത്തിന്റെ ചില പിന്നാമ്പുറ കാഴ്ചകളും വീഡിയോക്കൊപ്പം ആലിയ പങ്കുവെച്ചിട്ടുണ്ട്. കേയാ ധവാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആലിയ അവതരിപ്പിക്കുന്നത്. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ്ങിനിടയിൽ ആലിയ

ഗാലിന്റെ സിഐഎ ഏജന്റ് റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയും ഫസ്റ്റ് ലുക്കിൽ ഹ്രസ്വമായി അവതരിപ്പിക്കുന്നുണ്ട്. ''ഇതൊരു റോ ആക്ഷൻ ത്രില്ലറാണ്. അത് പരമാവധി കാഴ്ച്ചക്കാരിലേക്ക് എത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു പക്ഷേ ആളുകൾക്ക് ആ വേദന അനുഭവിക്കാൻ കഴിയും," റേച്ചൽ സ്റ്റോൺ ആയി അഭിനയിക്കുന്ന ഗാ‍ഡറ്റ് പറയുന്നു. ഗർഭിണിയായിരിക്കെയാണ് ആലിയ ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. നെറ്റ്ഫ്ലിക്സും സ്കൈഡാൻസും ചേർന്ന് നിർമിക്കുന്ന ചിത്രം 2023ൽ പുറത്തിറങ്ങും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം