ക്യാരക്ടര്‍ പോസ്റ്റര്‍  
ENTERTAINMENT

പഴുവേറ്റരയർ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും ; പൊന്നിയിൻ സെൽവനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

രണ്ടുഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തുക

വെബ് ഡെസ്ക്

സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 500 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ വലിയ പഴുവേട്ടവരായരിനെയും ചിന്ന പഴുവേട്ടവരായരിനെയും പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശരത്കുമാറും പാര്‍തഥിപനുമാണ് ചിത്രത്തില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട വിക്രമിന്റെയും കാര്‍ത്തിയുടെയും ഐശ്വര്യറായയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ക്യാരക്ടര്‍ പോസ്റ്റര്‍

ജയറാം, വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം, പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ആറു ഭാഷകളിലായാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക.

കല്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലുള്ളതാണ് . മണിരത്നവും കുമാരവേലുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതസംവിധാനം. രണ്ടുഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം എത്തിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ