ENTERTAINMENT

'മൃദുഭാവേ ദൃഢകൃത്യേ'; കണ്ണൂർ സ്ക്വാഡിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ. "പുലരുന്നു രാവെങ്കിലും...", എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നതും സുഷിൻ ശ്യാമാണ്.

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയിലെ വേറിട്ടൊരു അഭിനേതാവിനെ കൂടി കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം നാളെ തിയറ്ററുകളിൽ എത്തും.

കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. 

കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നിവയാണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ഭ്രമയുഗത്തിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്