ENTERTAINMENT

'ഹിഗ്വിറ്റ മുതൽ ടർബോ വരെ'; അടുത്ത രണ്ടാഴ്ചയിൽ ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. തീയേറ്ററുകളിലെത്തിയ മിക്ക ചിത്രങ്ങളും മികച്ച കളക്ഷൻ നേടി. ഈ ചിത്രങ്ങളിൽ പലതും ഒടിടിയിൽ റിലീസ് ചെയ്യാൻ വൈകിയിരുന്നു.

ഒരിടവേളയ്ക്കുശേഷം ഒടിടിയിൽ മലയാള ചിത്രങ്ങളുടെ തുടർച്ചയായ റിലീസാണ് വരാൻ പോകുന്നത്. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ഗുരുവായൂർ അമ്പലനടയിലിനു പിന്നാലെ നിരവധി മലയാള ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ പോകുന്നത്. വരും ദിവസങ്ങളിൽ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളും അവയുടെ റിലീസ് ഡേറ്റുകളും ഏതൊക്കെയാണെന്ന് നോക്കാം.

ഹിഗ്വിറ്റ

2023 ൽ തിയേറ്ററിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ഹിഗ്വിറ്റ. റിലീസ് ചെയ്ത് ഒരുവർഷം കഴിഞ്ഞിട്ടും ഒടിടിയിൽ ചിത്രം റിലീസ് ചെയ്തിരുന്നില്ല. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാനതാരങ്ങളായി ഒരുക്കിയ ചിത്രം സൈന പ്ലേയിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം ജൂൺ 28 നാണ് സൈന പ്ലേയിൽ റിലീസ് ചെയ്തത്. നവാഗതനായ ഹേമന്ദ് ജി നായരാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാളി ഫ്രം ഇന്ത്യ

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന താരങ്ങളാക്കി ഒരുക്കിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിൻ സ്റ്റീഫനായിരുന്നു നിർമിച്ചത്. ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ മലയാളി ഫ്രം ഇന്ത്യ മേയ് ഒന്നി നായിരുന്നു തീയേറ്ററിൽ റിലീസ് ചെയ്തത്. ജൂലായ് അഞ്ചിന് സോണിലിവിലാണ് റിലീസ് ചെയ്യുന്നത്.

ടർബോ

മമ്മൂട്ടി നായകനായി എത്തിയ മാസ് ആക്ഷൻ ചിത്രമായ ടർബോയാണ് ഒടിടിയിൽ എത്തുന്ന പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെ ജൂലായ് ആദ്യവാരമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക.

തലവൻ

ആസിഫ് അലി - ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവൻ സോണി ലിവിലൂടെയാണ് ഒടിടിയിൽ എത്തുക. എന്നാൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.

നാഗേന്ദ്രൻസ് ഹണിമൂൺസ്

ഹോട്ട്സ്റ്റാർ ഒർജിനൽ സീരിസായ നാഗേന്ദ്രൻസ് ഹണിമൂൺസും റിലീസിന് ഒരുങ്ങുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സീരിസിൽ സൂരാജ് വെഞ്ഞാറമൂടാണ് നായകനാവുന്നത്. നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ ശ്വേത മേനോൻ, ഗ്രേസ് വർഗീസ്, കനി കുസൃതി തുടങ്ങിയ പ്രശസ്ത താരനിരയുണ്ട്. ജൂലായ് ആദ്യവാരമാണ് സീരീസ് റിലീസ് ചെയ്യുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?